കേരളം

kerala

ETV Bharat / entertainment

'അടിച്ചേല്‍പ്പിക്കരുത്' ; ഭാഷയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കരുതെന്ന് സോനു നിഗം - ഹിന്ദി ദേശീയ ഭാഷാ വിഷയത്തില്‍ സോനു നിഗം

ഹിന്ദി ദേശീയ ഭാഷയാക്കണം എന്ന വാദത്തില്‍ നടന്ന സംവാദത്തില്‍ നിലപാട് വ്യക്തമാക്കി സോനു നിഗം

Let's not divide people further in the country: Sonu Nigam on 'Hindi national language' debate  sonu nigam on hindi national issue  sonu nigam national language hindi issue  ഭാഷയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി പ്രശസ്‌ത ഗായകന്‍ സോനു നിഗം  ഹിന്ദി ദേശീയ ഭാഷാ വിഷയത്തില്‍ സോനു നിഗം  ഗായകന്‍ സോനു നിഗം
ഭാഷയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി പ്രശസ്‌ത ഗായകന്‍ സോനു നിഗം

By

Published : May 3, 2022, 3:08 PM IST

ന്യൂഡല്‍ഹി :ഹിന്ദി രാജ്യത്തിന്‍റെ ദേശീയ ഭാഷയല്ലെന്നും അത് സംസാരിക്കാത്ത പൗരരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും ഗായകന്‍ സോനു നിഗം. ഹിന്ദി ദേശീയ ഭാഷയാക്കണം എന്ന വാദത്തില്‍ നടന്ന സംവാദത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ വ്യത്യസ്‌ത ഭാഷകളില്‍ നിരവധി പാട്ടുകള്‍ ആലപിച്ചിട്ടുള്ള ഗായകനാണ് സോനു നിഗം.

ഇന്ത്യയ്ക്ക് ഒരു ദേശീയ ഭാഷയില്ല, ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെടുത്തിയിരിക്കുന്ന 22 ഭാഷകളിൽ ഹിന്ദിയും കന്നടയും ഉൾപ്പെടുന്നു. ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷകളാണ്. ഒരു ഭാഷയും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും സോനു നിഗം ആവശ്യപ്പെട്ടു.

ഈ വിഷയത്തിന്‍മേലുള്ള ചര്‍ച്ചകള്‍ പോലും സമൂഹത്തില്‍ വിള്ളല്‍ സൃഷ്‌ടിക്കാവുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഇതിനോടകം തന്നെ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടയില്‍ പുതിയ പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും സോനു അഭ്യര്‍ഥിച്ചു.

വിഷയത്തില്‍ ഹിന്ദി ദേശീയ ഭാഷയാക്കണം എന്ന ആവശ്യം ഉന്നയിച്ച് നിരവധി രാഷ്‌ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും രംഗത്തെത്തിയിരുന്നു. കന്നട ചലച്ചിത്ര താരം കിച്ച സുദീപും, ബോളിവുഡ് നടന്‍ അജയ്‌ ദേവ്‌ഗണും ആണ് വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. പിന്നാലെയാണ് സോനു നിഗവും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details