Sonam Kapoor blessed with a baby boy: ബോളിവുഡ് നടി സോനം കപൂറിനും ആനന്ദ് അഹൂജയ്‌ക്കും ആണ്‍ കുഞ്ഞ് പിറന്നു. ശനിയാഴ്‌ചയാണ് സോനവും ആനന്ദും മാതാപിതാക്കളായത്. സോനം അമ്മയായ വിവരം നീതു കപൂര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായാണ് നീതു കപൂര്‍ പോസ്‌റ്റ് പങ്കുവച്ചത്. സോനവും ആനന്ദും തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജിലും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. തങ്ങളെ പിന്തുണച്ച ഡോക്‌ടര്‍മാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും താര ദമ്പതികള്‍ നന്ദിയും പറഞ്ഞു.
Sonam Kapoor baby post: '20.08.2022ന് സുന്ദരനായ കുഞ്ഞിനെ ഹൃദയം തുറന്ന് സ്വീകരിച്ചു. ഈ യാത്രയില്‍ ഞങ്ങളെ പിന്തുണച്ച എല്ലാ ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി. ഇത് ഒരു തുടക്കം മാത്രമാണ്, പക്ഷേ ഞങ്ങള്‍ക്കറിയാം ജീവിതം എന്നന്നേയ്‌ക്കുമായി മാറിയെന്ന് ' - സോനവും ആനന്ദും കുറിച്ചു.
Neetu Kapoor and Farah Khan congratulate Sonam Kapoor: സോനത്തിന്‍റെ മാതാപിതാക്കളായ അനില്‍ കപൂര്‍, സുനിത കപൂര്‍ എന്നിവരെ നീതു കപൂര്‍ ടാഗ് ചെയ്‌തിട്ടുമുണ്ട്. ഇതേ പോസ്‌റ്റ് ഫറ ഖാനും ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയാക്കിയിട്ടുണ്ട്. നടി സോനത്തിനും ആനന്ദിനും സ്‌നേഹവും ആശംസകളും രേഖപ്പെടുത്തി. 'മാതാപിതാക്കള്‍ക്കും, മുത്തച്ഛനും മുത്തശ്ശിക്കും അഭിനന്ദനങ്ങള്‍' - ഫറ ഖാന്‍ കുറിച്ചു.
Sonam Kapoor announced their pregnancy: മാര്‍ച്ച് 21നാണ് സോനം കപൂര്‍ താന്‍ അമ്മയാകാനൊരുങ്ങുന്ന വിവരം അറിയിച്ചത്. സോഷ്യല്‍ മീഡിയ പോസ്‌റ്റിലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
Sonam Kapoor about baby plan : ശേഷം സോനം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞിനെ കുറിച്ച് സംസാരിച്ചിരുന്നു. കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് രണ്ട് വര്‍ഷം സ്വയം ആസ്വദിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചതായി സോനം വെളിപ്പെടുത്തി. അതായിരുന്നു ഞങ്ങളുടെ മികച്ച സമയം. ഈ മെയ് മാസത്തില്‍ ഞങ്ങള്‍ വിവാഹിതരായിട്ട് നാല് വര്‍ഷമാകും. അതിനാല്‍ രണ്ട് വര്‍ഷം ഞങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിച്ചു. ശേഷം കുഞ്ഞിനായുള്ള ശ്രമം തുടങ്ങി. ഒടുവില്‍ അത് വിജയിച്ചു. ഇതൊരു വലിയ അനുഗ്രഹമാണ്. - സോനം കപൂറും ആനന്ദ് അഹൂജയും കുറിച്ചു.