Salman Khan ex girl friend against him: സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സല്‍മാന്‍റെ മുന്‍ കാമുകിയും നടിയുമായ സാമൂഹിക പ്രവര്‍ത്തക. സല്‍മാനുമായി പ്രണയത്തിലായിരുന്ന സമയത്ത് താരത്തില്‍ നിന്നും ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. സല്‍മാന്‍ ഖാനില്‍ നിന്നും നേരിടേണ്ടി വന്ന ഗാര്‍ഹിക പീഡനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു നടി.
Ex girl friend against Salman Khan: ഇതിന് മുമ്പും താരത്തിനെതിരെ നടി സോഷ്യല്‍ മീഡിയയിലൂടെയും അഭിമുഖങ്ങളിലൂടെയും മറ്റും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് സല്‍മാനെതിരെയുള്ള സോഷ്യല്‍ മീഡിയ പോസ്‌റ്റുകള്‍ നീക്കം ചെയ്യുകയായിരുന്നു പതിവ്. ഇക്കുറി ആറ് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് നടി തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ സല്‍മാനെതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ അടങ്ങുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Salman ex girl friend shares sensational video: താന്‍ മുമ്പ് പങ്കുവച്ച പോസ്‌റ്റുകള്‍ നീക്കം ചെയ്‌തതിന്‍റെ കാരണങ്ങളോടു കൂടിയാണ് നടി പുതിയ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. സല്‍മാനൊപ്പം ചിലവഴിച്ച എട്ട് വര്‍ഷം എന്‍റെ ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷങ്ങളായിരുന്നു എന്നാണ് നടി പറയുന്നത്. മുമ്പത്തെ പോസ്‌റ്റില്‍ ഞാന്‍ അങ്ങേയറ്റം ദേഷ്യത്തിലായിരുന്നുവെന്നും ഒരു എന്‍ജിഒയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ എന്ന നിലയില്‍ അതെനിക്ക് യോജിച്ചതല്ലെന്നും, അങ്ങനെ സോഷ്യല്‍ മീഡിയയിലെ അപകീര്‍ത്തികരമായ പോസ്‌റ്റുകള്‍ താന്‍ നീക്കം ചെയ്‌തുവെന്നുമാണ് നടി പറയുന്നത്.
Salman ex girl friend Instagram post: 'ഞാന്‍ വളരെ ദേഷ്യത്തിലും, വളരെ മോശം ഭാഷയിലുമാണ് ആ പോസ്‌റ്റുകള്‍ പങ്കുവച്ചത്. പക്ഷേ ഒരു എന്‍ജിഒയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ എന്ന നിലയില്‍ അത്തരം പോസ്‌റ്റുകള്‍ തനിക്ക് യോജിച്ചതല്ല. അതിനാല്‍ അവ പിന്‍വലിച്ചു. സല്‍മാനൊപ്പം ഉണ്ടായിരുന്ന എട്ട് വര്‍ഷങ്ങള്‍, ജീവിതത്തില്‍ തന്നെ ഏറ്റവും മോശം വര്‍ഷങ്ങളായിരുന്നു. പല പ്രശ്‌നങ്ങള്‍ക്കിടയിലും സല്‍മാന്‍ എന്നെ മണ്ടി, വൃത്തിക്കെട്ടവള്‍ എന്നൊക്കെ വിളിച്ച് നിരന്തരം അധിക്ഷേപിക്കുമായിരുന്നു. എന്നെ ഇകഴ്‌ത്താത്ത ഒരു ദിവസം പോലും കടന്നു പോയില്ല.