കേരളം

kerala

ETV Bharat / entertainment

തുടര്‍ച്ചയായി രണ്ട് സിനിമകള്‍ നൂറ് കോടി ക്ലബ്ബില്‍, സൂപ്പര്‍സ്റ്റാര്‍ പദവി ഒന്നുകൂടി ഉറപ്പിച്ച് ശിവകാര്‍ത്തികേയന്‍ - ഡോണ്‍ തമിഴ് സിനിമ കളക്ഷന്‍

ടിവി ചാനലില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ച സ്വീകാര്യതയാണ് പിന്നീട് സിനിമ കരിയറിലും ശിവകാര്‍ത്തികേയന് ഗുണകരമായത്. കരിയറിന്‍റെ തുടക്കത്തില്‍ തന്നെ തമിഴ് പ്രേക്ഷകരുടെ വലിയ പിന്തുണ നടന് ലഭിച്ചു

don movie enters 100 crore club  sivakarthikeyan don movie collection  ശിവകാര്‍ത്തികേയന്‍ ചിത്രം ഡോണ്‍ നൂറ് കോടി ക്ലബില്‍  ശിവകാര്‍ത്തികേയന്‍ ഡോണ്‍ 100 കോടി ക്ലബില്‍  ഡോണ്‍ തമിഴ് സിനിമ കളക്ഷന്‍  ശിവകാര്‍ത്തികേയന്‍
തുടര്‍ച്ചയായി രണ്ട് സിനിമകള്‍ നൂറ് കോടി ക്ലബില്‍, സൂപ്പര്‍സ്റ്റാര്‍ പദവി ഒന്നുകൂടി ഉറപ്പിച്ച് ശിവകാര്‍ത്തികേയന്‍

By

Published : May 25, 2022, 5:21 PM IST

ടെലിവിഷന്‍ അവതാരകനില്‍ നിന്നും തമിഴ് സിനിമയിലെ മുന്‍നിര നടനായി വളര്‍ന്ന ശിവകാര്‍ത്തികേയന്‍റെ ജീവിതം മിക്കവരും അതിശയത്തോടെയാണ് നോക്കിക്കണ്ടത്. കരിയറിന്‍റെ തുടക്കത്തില്‍ തന്നെ വിജയ ചിത്രങ്ങള്‍ ലഭിച്ചത് നടന്‍റെ ജീവിതം മാറ്റിമറിച്ചു. കുടുംബ പ്രേക്ഷകരില്‍ നിന്നും വലിയ പിന്തുണയാണ് ശിവകാര്‍ത്തികേയന്‍റെ സിനിമകള്‍ക്ക് ലഭിച്ചത്.

കരിയറില്‍ കൂടുതലായി മാസ് എന്‍റര്‍ടെയ്‌നര്‍ സിനിമകളില്‍ അഭിനയിച്ച നടന്‍റെ മിക്ക ചിത്രങ്ങളും ബോക്‌സോഫീസില്‍ വലിയ നേട്ടമുണ്ടാക്കി. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്‌ത ഡോക്‌ടര്‍ എന്ന എന്ന സിനിമയാണ് ശിവകാര്‍ത്തികേയന്‍റേതായി ആദ്യമായി നൂറ് കോടി ക്ലബ്ബില്‍ എത്തിയത്.

എസ് കെ തന്നെ നിര്‍മിച്ച സിനിമ താരത്തിന്‍റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. ഡോക്‌ടറിന് പിന്നാലെ ശിവകാര്‍ത്തികേയന്‍റെ എറ്റവും പുതിയ ചിത്രം ഡോണും നൂറ് കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. 12 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടത്തില്‍ എത്തിയത്.

ശിവകാര്‍ത്തികേയന്‍റെ എസ് കെ പ്രൊഡക്ഷന്‍സും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിച്ച സിനിമ സിബി ചക്രവര്‍ത്തിയാണ് സംവിധാനം ചെയ്‌തത്. തിയേറ്ററുകളില്‍ പോസിറ്റീവ് റിവ്യൂസ് ലഭിച്ച ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു.

തുടര്‍ച്ചയായ രണ്ട് സിനിമകളും നൂറ് കോടി ക്ലബ്ബില്‍ എത്തിയതോടെ കോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ പട്ടം ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ് ശിവകാര്‍ത്തികേയന്‍. ഡോക്‌ടര്‍, ഡോണ്‍ എന്നീ രണ്ട് ചിത്രങ്ങളിലും നടി പ്രിയങ്ക മോഹനാണ് എസ് കെയുടെ നായികാവേഷത്തില്‍ എത്തുന്നത്.

കോമഡിയും വൈകാരിക രംഗങ്ങളും ഏറെയുളള സിനിമയിലെ ശിവകാര്‍ത്തികേയന്‍റെ പ്രകടനത്തെ പ്രശംസിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഉള്‍പ്പടെയുളളവര്‍ എത്തിയിരുന്നു. ചക്രവര്‍ത്തി എന്ന കഥാപാത്രമായി എസ് കെ എത്തുന്ന ചിത്രത്തില്‍ എസ് ജെ സൂര്യ, സമുദ്രക്കനി, ബാലശരണവന്‍, ആര്‍ജെ വിജയ്, സൂരി, ശിവാങ്കി, മനോബാല, ഗൗതം മേനോന്‍ തുടങ്ങിയവരും മറ്റുവേഷങ്ങള്‍ അവതരിപ്പിക്കുന്നു.

അനിരുദ്ധ് രവിചന്ദറാണ് ഡോണ്‍ സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഡോണിലെ പാട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. അഭിനയത്തിന് പുറമെ ചിത്രത്തിലെ രണ്ട് പാട്ടുകള്‍ക്ക് വരികള്‍ എഴുതിയതും ശിവകാര്‍ത്തികേയനാണ്.

മെയ് 13ന് തിയേറ്ററുകളിലെത്തിയ ഡോണിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. മറീന എന്ന ചിത്രത്തിലൂടെയാണ് ശിവകാര്‍ത്തികേയന്‍ തമിഴില്‍ തുടങ്ങിയത്. തുടര്‍ന്ന് മനം കൊത്തി പറവൈ, കേഡി ബില്ലാ കില്ലാഡി രംഗാ, എതിര്‍ നീചല്‍, വരുത്തപ്പെടാത വാലിബര്‍ സംഘം, മാന്‍ കരാട്ടെ, രജനി മുരുകന്‍, റെമോ, വേലൈക്കാരന്‍, കനാ, നമ്മ വീട്ടു പിളൈ ഉള്‍പ്പടെയുളള നിരവധി വിജയ ചിത്രങ്ങള്‍ നടന് കരിയറില്‍ ലഭിച്ചു.

2018ല്‍ കനാ എന്ന ചിത്രത്തിലൂടെ നിര്‍മാണ രംഗത്തും ശിവകാര്‍ത്തികേയന്‍ തുടക്കം കുറിച്ചു. അഞ്ച് സിനിമകളാണ് നടന്‍ തന്‍റെ കരിയറില്‍ നിര്‍മിച്ചത്.

ABOUT THE AUTHOR

...view details