ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ബഹുഭാഷ ചിത്രം പ്രിന്‍സിന്‍റെ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. റൊമാന്‍റിക് എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന സിനിമ ഒരേ സമയം തമിഴിലും തെലുഗിലും കന്നടയിലും പ്രദര്‍ശനത്തിന് എത്തും.
എസ്‌കെയുടെ നായികയായി യുക്രൈന്‍ സുന്ദരി; പ്രിന്‍സ് ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍ - Sathyaraj
തമിഴ് താരം ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബഹുഭാഷ ചിത്രം പ്രിന്‍സ് റിലീസിനൊരുങ്ങുന്നു. യുക്രൈന്‍ താരം മറിയം റ്യബോഷ്‌പ്‌കയാണ് ചിത്രത്തിലെ നായിക
ചിത്രത്തില്‍ യുക്രൈന്‍ താരം മറിയം റ്യബോഷ്‌പ്‌കയാണ് ശിവകാര്‍ത്തികേയന്‍റെ നായിക. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് യുവാവിന്‍റെ ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. ചിത്രത്തില്‍ സത്യരാജ്, പ്രേംജി അമരന്‍, പ്രാങ്ക്സ്റ്റര്‍ രാഹുല്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്.
ജി കെ വിഷ്‌ണു ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹകന്‍. തമന്‍ എസ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശ്രീ വെങ്കിടേശ്വരന്‍ സിനിമാസ് എല്‍എല്‍പിയാണ് നിര്‍മാണം. ദീപാവലി റിലീസായെത്തുന്ന പ്രിന്‍സ് ഒക്‌ടോബര്‍ 21ന് തിയേറ്ററുകളില്‍ എത്തും.