ചെന്നൈ : പ്രശസ്‌ത പിന്നണി ഗായിക വാണി ജയറാമിന് കണ്ണീരോടെ യാത്രാമൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈയിലെ ബസന്ത് നഗർ ശ്‌മശാനത്തില്‍ ഞായറാഴ്‌ച (ഫെബ്രുവരി 5) ഉച്ച കഴിഞ്ഞായിരുന്നു സംസ്‌കാരം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരും ഇവിടെ ഒത്തുകൂടിയിരുന്നു.
അതേസമയം പ്രിയ ഗായികയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ നേരത്തേ വീട്ടിലെത്തിയിരുന്നു. തമിഴ്‌നാട്ടുകാരെയും സിനിമ പ്രേമികളെയും പോലെ വാണി ജയറാമിന്‍റെ മരണവാർത്ത തന്നിലും ഞെട്ടലുണ്ടാക്കിയെന്ന് എം.കെ സ്‌റ്റാലിന്‍ പറഞ്ഞു.