Palak Muchhal ties knot with Mithoon Sharma: ഗായിക പലക് മുച്ഛലും സംഗീത സംവിധായകന്‍ മിത്തൂണ്‍ ശര്‍മ്മയും വിവാഹിതരായി. ഞായറാഴ്‌ച മുംബൈയില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിവാഹ ദിനത്തില്‍ വിവാഹ സല്‍ക്കാരവും ഒരുക്കിയിരുന്നു. താരനിബിഡമായിരുന്നു വിവാഹ സല്‍ക്കാരം.
Palak Muchhal Mithoon Sharma wedding pictures: തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വിവാഹ വാര്‍ത്ത പലക്കും മിത്തൂണും അറിയിച്ചിരിക്കുന്നത്. വിവാഹ ചിത്രങ്ങളും താര ദമ്പതികള്‍ പങ്കുവച്ചിട്ടുണ്ട്. സമാനമായ നിറങ്ങളാണ് വിവാഹത്തിനും വിവാഹ സല്‍ക്കാരത്തിനുമായി ഇരുവരും തിരഞ്ഞെടുത്തത്. ക്രിംസണ്‍ നിറമുള്ള ലെഹങ്ക ആയിരുന്നു പലക്കിന്‍റെ വേഷം. ബീജ് നിറമുള്ള ഷെര്‍വാണിയായിരുന്നു മിത്തൂണ്‍ ധരിച്ചിരുന്നത്.