കേരളം

kerala

ETV Bharat / entertainment

2022 ഗ്രാമി പുരസ്‌കാരം: 'ലീവ്‌ ദ ഡോര്‍ ഓപ്പണ്‍' സോങ്‌ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം - ആല്‍ബം ഓഫ്‌ ദ ഇയര്‍

Grammys 2022: 2022ലെ ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു. ബ്രൂണോ മാഴ്‌സിന്‍റെ 'ലീവ്‌ ദ ഡോര്‍ ഓപ്പണ്‍' എന്ന ഗാനത്തിനാണ്‌ സോങ്ങ്‌ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം.

Silk Sonic Leave The Door Open  Leave The Door Open wins song of the year  Grammys 2022  2022 ഗ്രാമി പുരസ്‌കാരം  'ലീവ്‌ ദ ഡോര്‍ ഓപ്പണ്‍' സോങ്‌ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം  സോങ്‌ ഓഫ്‌ ദ്‌ ഇയര്‍  റിക്കോര്‍ഡ്‌ ഓഫ്‌ ദ്‌ ഇയര്‍  ആല്‍ബം ഓഫ്‌ ദ ഇയര്‍  64th Grammy Awards
2022 ഗ്രാമി പുരസ്‌കാരം: 'ലീവ്‌ ദ ഡോര്‍ ഓപ്പണ്‍' സോങ്‌ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം

By

Published : Apr 4, 2022, 10:27 AM IST

Grammys 2022: ലോക സംഗീത താരങ്ങള്‍ക്കുള്ള 2022ലെ ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു. ബ്രൂണോ മാഴ്‌സിന്‍റെ 'ലീവ്‌ ദ ഡോര്‍ ഓപ്പണ്‍' എന്ന ഗാനത്തിനാണ്‌ സോങ്ങ്‌ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം. പോപ്‌ താരം ഒലിവിയ റോഡ്രിഗോയ്‌ക്കും കന്യേ വെസ്‌റ്റിനും പുരസ്‌കാരം ലഭിച്ചു. മികച്ച പോപ്‌ ഡുവ്/ഗ്രൂപ്പ്‌ പര്‍ഫോമന്‍സ്‌ വിഭാഗത്തില്‍ ഡോജ കാറ്റിനാണ്‌ പുരസ്‌കാരം. മികച്ച പോപ്‌ വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം ഒലിവിയ റോഡ്രിഗോയ്‌ക്ക്‌ ലഭിച്ചു. മികച്ച ആര്‍ & ബി ആല്‍ബം ജാസ്‌മിന്‍ സള്ളിവന്‍റെ ഹോക്‌സ്‌ ടേല്‍സ്‌ ആണ്.

സോങ്‌ ഓഫ്‌ ദ്‌ ഇയര്‍:ലീവ്‌ ദ ഡോര്‍ ഓപ്പണ്‍

റിക്കോര്‍ഡ്‌ ഓഫ്‌ ദ്‌ ഇയര്‍:ലീവ്‌ ദ ഡോര്‍ ഓപ്പണ്‍

ആല്‍ബം ഓഫ്‌ ദ ഇയര്‍:വീ ആര്‍

മികച്ച പുതിയ കലാകാരി: ഒലിവിയ റോഡ്രിഗോ

മികച്ച പോപ്‌ സോളോ പെര്‍ഫോര്‍മന്‍സ്‌:ഒലിവിയ റോഡ്രിഗോ - ഡ്രൈവേഴ്‌സ്‌ ലൈസന്‍സ്‌

മികച്ച പോപ്‌ ഡുവോ/ഗ്രൂപ്പ്‌ പെര്‍ഫോമന്‍സ്‌:ഡോജ ക്യാറ്റ്‌, SZA - കിസ്‌ മീ മോര്‍

മികച്ച ട്രഡീഷണല്‍ പോപ്‌ വോക്കല്‍ ആല്‍ബം: ടോണി ബെന്നെറ്റ്‌, ലേഡി ഗാഗ -ലൗ ഫോര്‍ സെയ്‌ല്‍

മികച്ച ഡാന്‍സ്‌/ ഇലക്‌ട്രോണിക്‌ മ്യൂസിക്‌ ആല്‍ബം:ബ്ലാക്ക്‌ കോഫി- സബ്‌കോണ്‍ഷിയസ്‌ലി

മികച്ച കണ്ടംബററി ഇന്‍സ്‌ട്രുമെന്‍റല്‍ ആല്‍ബം:ടെയ്‌ര്‍ ഈഗ്‌സഅറ്റി - ട്രീ ഫാള്‍സ്‌

മികച്ച റോക്ക്‌ പെര്‍ഫോമന്‍സ്‌: മേക്കിങ്‌ എ ഫയര്‍ - ഫൂ ഫൈറ്റേഴ്‌സ്‌

മികച്ച മെറ്റല്‍ പെര്‍ഫോമന്‍സ്‌:ദ ഏലിയന്‍- ഡ്രീം തിയേറ്റര്‍

മികച്ച റോക്ക്‌ ആല്‍ബം:മെഡിസിന്‍ അറ്റ്‌ മിഡ്‌നൈറ്റ്‌- ഫൂ ഫൈറ്റേഴ്‌സ്‌

മികച്ച ആള്‍ട്ടര്‍നേറ്റീവ് സംഗീത ആല്‍ബം: ഡാഡിസ്‌ ഹോം- സെന്‍റ്‌. വിന്‍സെന്‍റ്‌

മികച്ച R & B പെര്‍ഫോര്‍മന്‍സ്‌:

1. പിക് അപ്‌ യുവര്‍ ഫീലിംങ്‌സ്‌ - ജാസ്‌മിന്‍ സുള്ളിവന്‍

2. ലീവ്‌ ദ ഡോര്‍ ഓപ്പണ്‍ - സില്‍ക്‌ സോണിക്‌

മികച്ച R & B സോങ്‌:ലീവ്‌ ദ ഡോര്‍ ഓപ്പണ്‍ - ബ്രാന്‍ഡണ്‍ ആന്‍ഡര്‍സണ്‍, ക്രിസ്‌റ്റൊഫര്‍ ബ്രോഡി ബ്രൗണ്‍, ഡേണ്‍സ്‌റ്റ്‌ ഇമിലി II, ബ്രൂണോ മാഴ്‌സ്‌

മികച്ച R & B ആല്‍ബം:ഹേക്‌സ്‌ ടെയില്‍സ്‌ - ജാസ്‌മിന്‍ സുള്ളിവന്‍

മികച്ച റാപ് പെര്‍ഫോമന്‍സ്‌:ഫാമിലി ടൈസ്‌

മികച്ച റാപ്‌ സോങ്‌: ജയില്‍

മികച്ച റാപ്‌ ആല്‍ബം: കോള്‍ മീ ഇഫ്‌ യു ഗെറ്റ്‌ ലോസ്‌റ്റ്‌ - ടെയ്‌ലര്‍, ദ ക്രിയേറ്റര്‍

മികച്ച മെലഡിക്‌ റാപ്‌ പെര്‍ഫോമന്‍സ്‌:ഹുറ്റികെയ്‌ന്‍

മികച്ച കണ്ട്രി സോളോ പെര്‍ഫോമന്‍സ്‌: യു ഷുഡ്‌ പ്രൊബബ്‌ലി ലീവ്‌ - ക്രിസ്‌ സ്‌റ്റാപിള്‍ടണ്‍

മികച്ച കണ്ട്രി ഡുവോ/ഗ്രൂപ്‌ പെര്‍ഫോമന്‍സ്‌: യങ്ങര്‍ മീ- ബ്രദേഴ്‌സ്‌ ഒസ്‌ബോര്‍ണ്‍

മികച്ച കണ്ട്രി ആല്‍ബം:ക്രിസ്‌ സ്‌റ്റാപിള്‍ടണ്‍- സ്‌റ്റാര്‍ടിങ്‌ ഓവര്‍

മികച്ച കണ്ട്രി ഗാനം:കോള്‍ഡ്‌

മികച്ച ഗ്ലോബല്‍ മ്യൂസിക്‌ ആല്‍ബം: മതര്‍ നേച്ചര്‍

മികച്ച ഗ്ലോബല്‍ മ്യൂസിക്‌ പെര്‍ഫോമന്‍സ്‌: മൊഹബ്ബത്ത്‌

മികച്ച കോമഡി ആല്‍ബം: സിന്‍സിയറിലി - ലൂയിസ്‌ സി.കെ

മികച്ച മ്യൂസിക്കല്‍ തിയേറ്റര്‍ ആല്‍ബം: ദ അണ്‍ഒഫീഷ്യല്‍ ബ്രൈഡര്‍ടണ്‍ മ്യൂസിക്കല്‍

മികച്ച മ്യൂസിക്‌ വീഡിയോ: ഫ്രീഡം - ജോണ്‍ ബാസ്‌റ്റീ

മികച്ച മ്യൂസിക്‌ ഫിലിം: സമ്മര്‍ ഓഫ്‌ സോള്‍

64th Grammy Awards: ട്രെവര്‍ നോഹാണ് 64ാമത്‌ ഗ്രാമി അവാര്‍ഡുകളുടെ അവതാരകന്‍. നെവാഡയിലെ ലാസ് വെഗാസിലെ എംജിഎം ഗ്രാൻഡ് ഗാർഡൻ അരീനയിലാണ് 64ാമത്‌ ഗ്രാമി അവാർഡുകൾ നടന്നത്‌. ഇതാദ്യമായാണ് സിൻ സിറ്റിയിൽ ഗ്രാമി അവാർഡ് ദാന ചടങ്ങ് നടക്കുന്നത്. നേരത്തെ ജനുവരി 31നാണ് പുരസ്‌കാര ദാന ചടങ്ങ്‌ ഷെഡ്യൂള്‍ ചെയ്‌തിരുന്നത്‌. എന്നാല്‍ കൊവിഡ്‌ ഒമിക്രോണ്‍ സാഹചര്യത്തില്‍ ഗ്രാമി പുരസ്‌കാര ദാനം വൈകി.

എല്ലാ വർഷവും ഗ്രാമി പുരസ്‌കാര വേദിയില്‍, സംഗീത കലാകാരന്മാരെയും രചനകളെയും ആൽബങ്ങളെയും ആദരിക്കുക പതിവാണ്. 1959 മുതല്‍ എല്ലാ വർഷവും ഇവ നടത്തിവരുന്നു. ഈ വർഷം, വിഭാഗങ്ങളുടെ എണ്ണം 86 ആയി ഉയർന്നു. കഴിഞ്ഞ വർഷം 84 വിഭാഗങ്ങളായിരുന്നു.

Also Read:'മിന്നല്‍ മുരളി'യുടെ ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചു

ABOUT THE AUTHOR

...view details