തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിമ്പുവിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'പത്തു തലയുടെ ഓഡിയോ ലോഞ്ചില്‍ വികാരാധീനനായി ചിമ്പു. തന്‍റെ കരിയര്‍ പാത അവസാനിപ്പിച്ച് ആത്മീയ പാത സ്വീകരച്ചുവെന്നും ഗൗതം കാര്‍ത്തിക്കിന് വേണ്ടിയാണ് താന്‍ 'പത്ത് തല' ചെയ്‌തതെന്നും ചിമ്പു വ്യക്തമാക്കി.
ജീവിതത്തില്‍ കടുപ്പമുള്ള ഒരു കാലത്തിലൂടെയാണ് താന്‍ കടന്നു പോയതെന്ന് താരം ഓഡിയോ ലോഞ്ചില്‍ പറഞ്ഞു. 'എനിക്ക് വേണ്ടത് പോലെ ഒന്നും ജീവിതത്തില്‍ നടന്നില്ല. വലിയ വീഴ്‌ച പറ്റിയത് പോലെ ആയിരുന്നു. ഞാന്‍ സിനിമ ചെയ്യുന്നത് എന്തിനാണെന്ന് വരെ തോന്നിയിരുന്ന കാലമായിരുന്നു. അഭിനയം വേണ്ടെന്ന് ചിന്തിച്ച് ആത്മീയ പാത സ്വീകരിക്കുക പോലും ചെയ്‌തിരുന്നു.'
സിനിമയുടെ നിര്‍മാതാവ് കെ.ഇ ജ്ഞാനവേല്‍ രാജയുമായി തര്‍ക്കിച്ചിരുന്ന സമയത്തെ കുറിച്ചും ചിമ്പു പറഞ്ഞു. 'ഞാന്‍ വീടുവിട്ട് പുറത്തു വരുന്നില്ലെന്ന് അദ്ദേഹം പരാതി പറയുമായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എന്നെ വിളിച്ച് 'മഫ്‌തി' എന്ന കന്നഡ ചിത്രത്തെ കുറിച്ചും അത് തമിഴില്‍ ഒരുക്കാന്‍ പദ്ധതി ഇടുന്നതായും പറഞ്ഞു.
കന്നഡ സൂപ്പര്‍ സ്‌റ്റാര്‍ ശിവരാജ്‌കുമാര്‍ അഭിനയിച്ച കഥാപാത്രമായിരുന്നു എനിക്ക് കരുതി വച്ചിരുന്നത്. അതുകൊണ്ട് തന്നെ ആദ്യമൊക്കെ ഞാന്‍ എതിര്‍ത്തിരുന്നു. അദ്ദേഹത്തെ പോലെ ഒരാളോട് ഞാന്‍ എങ്ങനെ ചേര്‍ച്ചപ്പെടും? സിനിമയില്‍ ഉള്ളവരെ വിളിച്ച് അവരുടെ ജോലിയെ അഭിനന്ദിക്കുക പതിവാണ്.
എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. അതിന് കാരണം, എന്നെ ഒരിക്കലും ആരും അഭിനന്ദിച്ചിട്ടില്ല. നമ്മളെ തളര്‍ത്താന്‍ ഒരുപാട് പേര്‍ ഉണ്ടാകും. നമുക്ക് നല്ലത് ചെയ്യാനാണ് ആളില്ലാതെ വരിക. എന്‍റെ കാര്യത്തില്‍ എനിക്ക് ആരാധകര്‍ മാത്രമാണ് കൂടെയുണ്ടായിട്ടുള്ളത്.