കേരളം

kerala

ETV Bharat / entertainment

കോടികളുടെ പരസ്യ ഓഫര്‍ നിരസിച്ച് സിമ്പു - Chimbu rejected liquor company advertising offer

simbu rejects alcohol advertisement: മദ്യ കമ്പനിയുടെ പരസ്യ ഓഫര്‍ നിരസിച്ച് സിമ്പു. കോടികളുടെ ഓഫറാണ് താരം വേണ്ടെന്ന് വച്ചത്. അനാരോഗ്യകരമായ ശീലങ്ങളും ജീവിത ശൈലിയും ഉപേക്ഷിച്ചത് കാരണമാണ് സിമ്പു പരസ്യ ഓഫര്‍ വേണ്ടെന്ന് വച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Chimbu rejects alcohol advertisement  കോടികളുടെ പരസ്യ ഓഫര്‍ നിരസിച്ച് സിമ്പു  ഓഫര്‍ നിരസിച്ച് സിമ്പു  മദ്യത്തിന്‍റ പരസ്യം നിരസിച്ച് സിമ്പു  Celebrities rejects liquor advertisement  Chimbu workout video  സിമ്പുവിന്‍റെ ശരീര ഭാരം  ചിമ്പുവിന്‍റെ ഫിറ്റ്‌നസ്‌  Chimbu latest movies  Chimbu Gautham Menon combo  മദ്യ കമ്പനിയുടെ പരസ്യ ഓഫര്‍  Chimbu rejected liquor company advertising offer
കോടികളുടെ പരസ്യ ഓഫര്‍ നിരസിച്ച് സിമ്പു

By

Published : Aug 15, 2022, 5:27 PM IST

simbu rejects alcohol advertisement: മദ്യ കമ്പനിയുടെ കോടികളുടെ ഓഫറുകള്‍ നിരസിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സിമ്പു. ഒരു മള്‍ട്ടിനാഷണല്‍ മദ്യ കമ്പനിയുടെ വലിയ ഓഫറാണ് താരം നിരസിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അനാരോഗ്യകരമായ ശീലങ്ങളും ജീവിത ശൈലിയും താരം ഉപേക്ഷിച്ചുവെന്നും അതിനാലാണ് മദ്യത്തിന്‍റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ നിരസിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Celebrities rejects liquor advertisement: നിരവധി സിനിമ താരങ്ങളാണ് ഈ അടുത്ത കാലത്തായി മദ്യ-പുകയില കമ്പനികളുടെ കോടികളുടെ ഓഫറുകള്‍ നിരസിച്ചത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ അല്ലു അര്‍ജുന്‍, വിജയ്‌ ദേവരകൊണ്ട എന്നിവരും കോടികളുടെ പരസ്യ ഓഫര്‍ നിരസിച്ചിരുന്നു.

simbu workout video: കൊവിഡ്‌ ലോക്‌ഡൗണ്‍ സമയത്ത് സിമ്പുവിന്‍റെ ശരീര ഭാരം വര്‍ധിച്ചിരുന്നു. ഇതേതുടര്‍ന്ന് താരം നടത്തിയ ട്രാന്‍സ്‌ഫര്‍മേഷന്‍ വര്‍ക്കൗട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിമ്പുവിന്‍റെ ഫിറ്റ്‌നസ്‌ ചലഞ്ചും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

simbu latest movies: ഗൗതം വാസുദേവ മേനോന്‍ ചിത്രം 'വെന്ത്‌ തണിന്തത് കാട്' ആണ് താരത്തിന്‍റെതായി റിലീസിനൊരുങ്ങുന്ന ചിത്രം. സിനിമയിലെ പുതിയ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തിരുന്നു. എ.ആര്‍ റഹ്മാന്‍റെ 'മറക്കുമാ നെഞ്ചം' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. റഹ്മാന്‍ തന്നെയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

simbu Gautham Menon combo: 'വിണ്ണൈത്താണ്ടി വരുവായ', 'അച്ചം എന്‍പത് മടമയ്യടാ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗൗതം വാസുദേവ മേനോനും സിമ്പുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വെന്ത് തണിന്തത് കാട്'.

ABOUT THE AUTHOR

...view details