Sidharth Malhotra Kiara Advani wedding: വിക്കി കൗശല്‍- കത്രീന കെയ്‌ഫ്, ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ എന്നീ താര ദമ്പതികളുടെ വിവാഹത്തിന് സാക്ഷിയായ രാജസ്ഥാനിലെ ഈ സുവര്‍ണ കൊട്ടാരം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും രാജസ്ഥാനിലെ സുവര്‍ണ കൊട്ടാരത്തില്‍ വച്ച് വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയ്‌സാല്‍മീറിലെ സൂര്യഗര്‍ഹ് ഹോട്ടലില്‍ വച്ചാകും സിദ്ധാര്‍ഥും കിയാരയും വിവാഹിതരാവുക.
Sidharth Kiara to tie knot in Jaisalmer: ബോളിവുഡ് താരങ്ങളില്‍ നിന്നോ ഹോട്ടല്‍ അധികൃതരില്‍ നിന്നോ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകിരണം ഉണ്ടായിട്ടില്ല. മെഹന്ദി, ഹല്‍ദി, സംഗീത വിരുന്ന് എന്നിങ്ങനെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ഫെബ്രുവരി 4, 5 തീയതികളില്‍ നടക്കും. വിവാഹം ഫെബ്രുവരി 6ന് നടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Sidharth Malhotra Kiara Advani dating: സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും തങ്ങളുടെ വിവാഹത്തെ കുറിച്ച് ഇതുവരെ ഒരു സൂചനയും നല്‍കിയിട്ടില്ല. മാത്രമല്ല പൊതുപരിപാടികളില്‍ ഇരുവരും വിവാഹ വാര്‍ത്തയോട് മൗനം പാലിക്കുകയുമാണ്. കഴിഞ്ഞ നാല് വര്‍ഷമായി കിയാരയും സിദ്ധാര്‍ഥും പ്രണയത്തിലാണ്. പരമവീര ചക്ര പുരസ്‌കാര ജേതാവ് ക്യാപ്‌റ്റന്‍ വിക്രം ബത്രയുടെ ജീവിത കഥ പറഞ്ഞ 'ഷേര്‍ഷാ' എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.
Kiara Advani latest movies: അടുത്തിടെ ഇരുവരും കരണ്‍ ജോഹറുടെ കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുത്തിരുന്നു. ഷോയില്‍ കരണ്‍ ജോഹര്‍ തങ്ങളുടെ പ്രണയത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ആരാഞ്ഞെങ്കിലും അതില്‍ നിന്നെല്ലാം ഇരുവരും വിദഗ്‌ധമായി ഒഴിവായിരുന്നു. 2022 കിയാരയെ സംബന്ധിച്ച് സുവര്‍ണ വര്‍ഷമായിരുന്നു. 'ഭൂല്‍ ഭുലയ്യ 2', 'ജഗ്‌ജഗ് ജീയോ' എന്നിവയായിരുന്നു പോയ വര്‍ഷത്തില്‍ കിയാരയുടേതായി റിലീസ് ചെയ്‌ത ഹിറ്റ് ചിത്രങ്ങള്‍.
വിക്കി കൗശല്‍, ഭൂമി പെഡനേക്കര്‍ എന്നിവര്‍ക്കൊപ്പമുള്ള 'ഗോവിന്ദ നാം മേര' ആണ് മറ്റൊരു ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെ ഡയറക്‌ട് ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. കാര്‍ത്തിക് ആര്യനൊപ്പം 'സത്യപ്രേം കീ കഥ', 'ആര്‍ആര്‍ആര്‍' താരം 'രാം ചരണി'നൊപ്പമുള്ള ശങ്കര്‍ ചിത്രം എന്നിവയാണ് കിയാരയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
Sidharth Malhotra latest movies: അതേസമയം 'മിഷന്‍ മജ്‌നു' ആണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പുതിയ ചിത്രം. ജനുവരി 20ന് ഡയറക്‌ട് ഒടിടി റിലീസായി നെറ്റ്‌ഫ്ലിക്‌സിലാണ് ചിത്രം റിലീസ് ചെയ്‌തത്. 'മിഷന്‍ മജ്‌നു'വില്‍ രശ്‌മിക മന്ദാനയാണ് സിദ്ധാര്‍ഥിന്‍റെ നായികയായെത്തുന്നത്. കരണ്‍ ജോഹറിന്‍റെ 'യോദ്ധ' ആണ് മറ്റൊരു പുതിയ പ്രോജക്‌ട്. രോഹിത് ഷെട്ടിയുടെ 'ഇന്ത്യന്‍ പൊലിസ് ഫോര്‍സി'ലൂടെ വെബ് സീരീസിലും സിദ്ധാര്‍ഥ് മല്‍ഹോത്ര അരങ്ങേറ്റം കുറിക്കുകയാണ്.
Also Read:ബോളിവുഡില്‍ ഒരു താര വിവാഹം കൂടി... സിദ്ധാര്‍ഥും കിയാരയും വിവാഹിതരാകുന്നു