കേരളം

kerala

ETV Bharat / entertainment

സിദ്ദു മൂസേവാലയുടെ എസ്.വൈ.എല്‍ ഗാനം നീക്കി യൂട്യൂബ് ; നടപടി പാട്ട് ട്രെന്‍ഡിംഗിലായിരിക്കെ - Sidhu Moose Wala dies

SYL song removed from you tube: സിദ്ദു മൂസേവാലയുടെ എസ്‌.വൈ.എല്‍ ഗാനം നീക്കി യൂട്യൂബ്

SYL song removed from you tube  Sidhu Moose Wala SYL song  SYL song in trending  Sidhu Moose Wala music career  Sidhu Moose Wala dies  സിദ്ദു മൂസെവാലയുടെ ട്രെന്‍ഡിങ്‌ ഗാനം
സിദ്ദു മൂസെവാലയുടെ ട്രെന്‍ഡിങ്‌ ഗാനം യൂട്യൂബില്‍ നിന്നും നീക്കം ചെയ്‌തു

By

Published : Jun 26, 2022, 6:30 PM IST

Sidhu Moose Wala SYL song: കൊല്ലപ്പെട്ട പഞ്ചാബി ഗായകനും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന സിദ്ദു മൂസേവാലയുടെ, ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ എസ്‌.വൈ.എല്‍ ഗാനം യൂട്യൂബ് നീക്കി. പുറത്തിറങ്ങി മിനുട്ടുകള്‍ക്കകം ഗാനം ജനപ്രീതി നേടുകയും രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്‌തിരുന്നു.

ജൂണ്‍ 23ന് റിലീസ്‌ ചെയ്‌ത ഗാനം യൂട്യൂബില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നതുവരെ ട്രെന്‍ഡിംഗില്‍ 17ാം സ്ഥാനത്തായിരുന്നു. വിഷയത്തില്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

എസ്‌.വൈ.എല്‍, ബന്ദി സിംഗ്‌ എന്നീ വിഷയങ്ങള്‍ സിദ്ദു തന്‍റെ എസ്‌.വൈ.എല്‍ ഗാനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. സത്‌ലജ്‌ യമുന ലിങ്ക്‌ (SYL) കനാല്‍ നിര്‍മിക്കുന്നതിനെ തുടര്‍ന്ന് പഞ്ചാബില്‍ വിവാദം കത്തിപ്പടരുന്നത്‌ പാട്ടിലുണ്ട്. ഇതിനെതിരെ ചിലര്‍ രംഗത്തെത്തുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് യൂട്യൂബ് ഗാനം നീക്കിയത്.

Sidhu Moose Wala dies: മെയ്‌ 29നാണ് ജവഹര്‍കെ ഗ്രാമത്തില്‍ വച്ച് ഗുണ്ടാസംഘങ്ങള്‍ അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയത്‌. മൂസേവാലയും രണ്ട്‌ സുഹൃത്തുക്കളും ജവഹര്‍കെ ഗ്രാമത്തിലേയ്‌ക്ക് ജീപ്പില്‍ പോകവെയായിരുന്നു ആക്രമണം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിദ്ദുവിന്‍റെ മരണ ശേഷം അദ്ദേഹത്തിന്‍റെ റിലീസ്‌ ചെയ്യേണ്ട ഗാനങ്ങളുടെ ചുമതല താരത്തിന്‍റെ പിതാവ് ഏറ്റെടുക്കുകയായിരുന്നു.

Also Read: സെഞ്ച്വറിക്ക് പിന്നാലെ വികാരാധീനനായി സർഫ്രാസ് ; 'തൈ ഫൈവു'മായി മുസേവാലയ്ക്ക് ആദരം

Sidhu Moose Wala music career: നിരവധി ഹിറ്റ് പഞ്ചാബി ഗാനങ്ങളിലൂടെ ശ്രദ്ധേയ ഗായകനാണ് സിദ്ദു .29 വയസിനിടെ സംഗീത-അഭിനയ-രാഷ്‌ട്രീയ രംഗങ്ങളില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. 2017ല്‍ പുറത്തിറങ്ങിയ 'സോ ഹൈ' എന്ന ആല്‍ബത്തിലൂടെയാണ് സിദ്ദു ജനശ്രദ്ധയാകര്‍ഷിക്കുന്നത്‌. ലെജണ്ട്‌, ജസ്‌റ്റ് ലിസണ്‍, ഡെവിള്‍, ടിബെയാന്‍ ദാ പുട്ട്, ബ്രൗണ്‍ ബോയ്‌സ്‌, ഹാത്യാര്‍ ജട്ട് ദ മുക്കാബല തുടങ്ങിയവയാണ് സിദ്ദുവിന്‍റെ പ്രധാനപ്പെട്ട ഹിറ്റ് സംഗീത ആല്‍ബങ്ങള്‍.

ശുഭ്‌ദീപ്‌ സിങ് സിദ്ദു എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്‌. പഞ്ചാബിലെ മാന്‍സ ജില്ലയാണ് സിദ്ദുവിന്‍റെ സ്വദേശം. ഇലക്‌ട്രിക്കല്‍ എഞ്ചിനിയറിംഗ്‌ ബിരുദധാരിയായ സിദ്ദുവിന്‍റെ ഉപരിപഠനം കാനഡയിലായിരുന്നു.

ABOUT THE AUTHOR

...view details