Sidharth Malhotra Kiara Advani wedding: വിവാഹത്തിനൊരുങ്ങി ബോളിവുഡ് താര ജോഡികളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വച്ച് വിവാഹിതരാകാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞിരിക്കുകയാണ് ബോളിവുഡ് പ്രണയ ജോഡികള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി 6നാണ് സിദ്ധാര്‍ഥും കിയാരയും വിവാഹിതരാവുക.
Sid Kiara wedding preparations: ഫെബ്രുവരി 5ന് സിദ്ധാര്‍ഥും കിയാരയും വിവാഹ വേദിയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഒരു ദിവസം മുമ്പ് (ഫെബ്രുവരി 4) ജയ്‌സാല്‍മീറിലെത്തും. ജയ്‌സാൽമീറിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് സൂര്യഗഡ് പാലസ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. സിദ്ധാര്‍ഥിന്‍റെയും കിയാരയുടെയും വിവാഹ ഒരുക്കങ്ങള്‍ ഇവിടെ തകൃതിയായി നടക്കുകയാണ്.
Sidharth Kiara wedding guest list: സിനിമ മേഖലയില്‍ നിന്നുള്ള അടുത്ത സുഹൃത്തുക്കളെ താരങ്ങള്‍ വിവാഹത്തിന് ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 150 പേര്‍ക്കാണ് സിദ്ധാര്‍ഥ് കിയാര വിവഹത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ കത്രീന കെയ്‌ഫ്, വിക്കി കൗശല്‍, സല്‍മാന്‍ ഖാന്‍ എന്നിവരും ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Celebrities will attend Sid Kiara wedding: കിയാരയുമായി നല്ല ബന്ധം പങ്കിടുന്ന സൽമാൻ ഖാന്‍ ഉറപ്പായും വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 150 പേരടങ്ങുന്ന പട്ടികയില്‍ സിനിമ മേഖലയിലെ നിരവധി പ്രമുഖരും വിവാഹത്തില്‍ പങ്കെടുക്കും. കുടുംബങ്ങൾക്ക് പുറമെ, കരൺ ജോഹർ, ഷാഹിദ് കപൂർ, ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര, മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനി തുടങ്ങിയ പ്രമുഖരും പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്.