മുംബൈ (മഹാരാഷ്‌ട്ര) : നിർമാതാവ് അശ്വിനി യാർദിയുടെ ജന്മദിനാഘോഷത്തിൽ തിളങ്ങി അഭിനേതാക്കളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും. മുംബൈയിൽ നടന്ന ആഘോഷത്തിലാണ് പ്രണയജോഡികൾ ഒരുമിച്ച് എത്തിയത്. സ്റ്റൈലിഷ് വസ്ത്രങ്ങളിലെത്തിയ ഇരുവരുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
വെള്ള നിറത്തിലുള്ള ബട്ടർഫ്ലൈ ടോപ്പിനൊപ്പം ഗോൾഡൻ നിറത്തിലുള്ള പാവാടയാണ് കിയാര ചടങ്ങിൽ ധരിച്ചത്. ഡെനിം ഷർട്ടും ഗ്രേ പാന്‍റ്‌സും വെള്ള ഷൂസുമാണ് സിദ്ധാർഥ് ധരിച്ചിരുന്നത്. ഇരുവരും ഫോട്ടോകള്‍ക്ക് പോസ് ചെയ്യുകയുമുണ്ടായി.