Sidharth Malhotra get injured: ബോളിവുഡ് ക്യൂട്ട് താരം സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഏറ്റവും പുതിയ പ്രോജക്‌ടാണ് 'ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്'. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന വെബ് സീരീസിന്‍റെ ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍ താരം. 'ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്' ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേറ്റിരിക്കുകയാണ്.
Sidharth Malhotra shres injury post: സിനിമയുടെ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതിന്‍റെ വീഡിയോ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വീഡിയോക്കൊപ്പം കയ്യില്‍ മുറവേറ്റ ചിത്രവും താരം ഇന്‍സ്‌റ്റയില്‍ പങ്കുവച്ചിട്ടുണ്ട്. സിദ്ധാര്‍ഥ് പകര്‍ത്തിയ സെല്‍ഫിയില്‍ സിദ്ധാര്‍ഥിന് പിന്നിലായി പുഞ്ചിരിച്ച് കൊണ്ട് നില്‍ക്കുന്ന സംവിധായകനെയും കാണാം.
Sidharth Malhotra penned about Rohit Shetty:'വിയര്‍പ്പിനും രക്തത്തിനും തുല്യമാണ് രോഹിത് ഷെട്ടി. ഗോവയിലെ ചില ഭ്രാന്തന്‍ ആക്ഷന്‍ സ്വീക്വന്‍സുകള്‍ക്കായി രോഹിത് സര്‍ പ്രവര്‍ത്തിക്കുന്നു.' - പരിക്കേറ്റ ചിത്രവും വീഡിയോയും പങ്കുവച്ച് കൊണ്ട് സിദ്ധാര്‍ഥ് കുറിച്ചു.