Sidharth Malhotra Kiara Advani tied knot: രാജകീയ പ്രൗഢിയോടെ രാജസ്ഥാനിലെ ജയ്‌പൂരില്‍ വിവാഹിതരായ താര ദമ്പതികള്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും കല്യാണ ശേഷമുള്ള വിരുന്നിന്‍റെ ഒരുക്കത്തിലാണിപ്പോള്‍. വിവാഹ ശേഷം ഡല്‍ഹിയിലും മുംബൈയിലുമായി സത്കാരങ്ങള്‍ ഒരുക്കുമെന്ന് താര ദമ്പതികള്‍ നേരത്തെ അറിയിച്ചിരുന്നു. മുംബൈയില്‍ ഒരുക്കുന്ന വിവാഹ സത്കാരത്തില്‍ സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Sidharth Malhotra Kiara Advani wedding reception: ജയ്‌സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ നടന്ന ആഡംബര വിവാഹ ശേഷം വധൂവരന്‍മാര്‍ സിദ്ധാര്‍ഥിന്‍റെ വസതിയിലേയ്‌ക്ക് പോയിരുന്നു. ഡല്‍ഹിയില്‍ ലീല പാലസില്‍ സിദ്ധാര്‍ഥിന്‍റെ കുടുംബത്തിനായി താര ദമ്പതികള്‍ അവരുടെ ആദ്യ വിവാഹ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഫെബ്രുവരി 9നായിരുന്നു വരന്‍റെ കുടുംബത്തിനായുള്ള വിവാഹസത്കാരം നടന്നത്.
Sidharth Kiara second wedding reception: തങ്ങളുടെ രണ്ടാമത്തെ വിവാഹ സത്കാരത്തിനായി താരദമ്പതികള്‍ ശനിയാഴ്‌ച മുംബൈയിലേക്ക് പോകും. ബോളിവുഡ് സെലിബ്രിറ്റികളുടെ സാന്നിധ്യത്തില്‍ സിനിമ കുടുംബത്തിന് ഗംഭീരമായ സ്വീകരണം ഒരുക്കുമെന്നാണ് സൂചന. ഫെബ്രുവരി 12ന് മുംബൈയിലെ സെന്‍റ് റെജിസ് ഹോട്ടലിലാകും രണ്ടാമത്തെ വിവാഹ വിരുന്ന്. വിവാഹ ശേഷമുള്ള അതിഗംഭീരമായ ചടങ്ങുകള്‍ രാത്രി 8.30 ഓടെ ആരംഭിക്കും.
Sidharth Kiara wedding reception invitation leaked: അതേസമയം മുംബൈയില്‍ നടക്കുന്ന വിവാഹ സത്കാരത്തിന്‍റെ ക്ഷണക്കത്ത് ഓണ്‍ലൈനില്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ സത്കാര ക്ഷണക്കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ക്ഷണക്കത്തില്‍ സിദ്ധാര്‍ഥിന്‍റെയും കിയാരയുടെയും വിവാഹത്തില്‍ നിന്നുള്ള പുഞ്ചിരിക്കുന്ന ചിത്രങ്ങളുമുണ്ട്. സത്കാരത്തിന്‍റെ തീയതി, സമയം, സ്ഥലം തുടങ്ങി വിശദാംശങ്ങളും ക്ഷണക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.