ജയ്‌സാല്‍മീര്‍:ബോളിവുഡ് പ്രണയജോഡികളായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ വാര്‍ത്ത ആരാധകരെ സന്തോഷത്തിലാഴ്‌ത്തിയിരുന്നു. പ്രൗഡ ഗംഭീരമായ താര വിവാഹത്തിനാണ് ഇന്നലെ രാജസ്ഥാനിലെ ജയ്‌സാല്‍മീരിലെ സൂര്യഗഡ് കൊട്ടാരം സാക്ഷ്യം വഹിച്ചത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാണ് സിദ്ധാര്‍ഥ്-കിയാര വിവാഹം നടന്നത്.
Sidharth Kiara first official wedding photos:വിവാഹത്തിന് പിന്നാലെ ചിത്രങ്ങള്‍ പങ്കുവച്ച് താരദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സിദ്ധാര്‍ഥിന്‍റെയും കിയാരയുടെയും ചിത്രങ്ങള്‍ വന്ന് നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 'അബ് ഹമാരി പെര്‍മനന്‍റ് ബുക്കിങ് ഹോഗയി ഹേ. മുന്നോട്ടുള്ള യാത്രയില്‍ നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും ഞങ്ങള്‍ തേടുന്നു'- ഇപ്രകാരമാണ് ചിത്രങ്ങള്‍ പങ്കുവച്ച് ഇരുവരും കുറിച്ചത്.
വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
Sidharth Kiara wedding costumes: പ്രമുഖ കോസ്‌റ്റ്യൂം ഡിസൈനറായ മനീഷ് മല്‍ഹോത്ര രൂപകല്‍പ്പന ചെയ്‌ത വിവാഹ വേഷങ്ങളാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹ ദിനത്തില്‍ ധരിച്ചിരുന്നത്. വജ്രവും മരതകവും കൊണ്ടുള്ള ആഭരണങ്ങളാലും മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്‌ത പിങ്ക് നിറമുള്ള മനോഹരമായ ലെഹങ്കയിലും കിയാര വളരെ സുന്ദരിയായി കാണപ്പെട്ടു. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്‌ത ഗോള്‍ഡന്‍ എംബ്രോയ്‌ഡറിയിലുള്ള ഷെര്‍വാണിയില്‍ സുന്ദരനായി സിദ്ധാര്‍ഥ് മല്‍ഹോത്രയും കാണപ്പെട്ടു.
മൂന്ന് ചിത്രങ്ങളാണ് താര ദമ്പതികള്‍ പങ്കുവച്ചത്
Sidharth Kiara shares first wedding pictures: മൂന്ന് ചിത്രങ്ങളാണ് താര ദമ്പതികള്‍ പങ്കുവച്ചത്. കൈകള്‍ കൂപ്പി പരസ്‌പരം കണ്ണുകളിലേക്ക് നോക്കുന്ന താര ദമ്പതികളെയാണ് ആദ്യ ചിത്രത്തില്‍ കാണാനാവുക. മറ്റൊരു കാന്‍ഡിഡ് ചിത്രത്തില്‍ സിദ്ധാര്‍ഥും കിയാരയും മുഖത്തോടു മുഖം നോക്കി പുഞ്ചിരിക്കുന്നതാണ് കാണാനാവുക. അവസാന ചിത്രത്തില്‍ സിദ്ധാര്‍ഥിനെ ചുംബിക്കുന്ന കിയാരയുടെ ചിത്രമാണ് താരദമ്പതികള്‍ പങ്കുവച്ചിരിക്കുന്നത്. കിയാരയെ ചുംബിക്കുന്ന സിദ്ധാര്‍ഥിന്‍റെ ചിത്രവും ട്രെന്‍ഡിംഗായി.
ഏവരുടെയും അനുഗ്രഹവും സ്‌നേഹവും തേടി താര ദമ്പതികള്‍
Fans congrats to SidKiara: വിവാഹ ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്‌തതിന് പിന്നാലെ താര ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള സുഹൃത്തുക്കളുടെയും ആരാധകരുടെയും കമന്‍റുകള്‍ ഒഴുകിയെത്തി. രാജ്യത്തുടനീളമുള്ള ആരാധകര്‍ താര ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തി.
വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് സിദ്ധാര്‍ഥും കിയാരയും
Sidharth Kiara married as per Hindu traditions:ഹിന്ദു ആചാര പ്രകാരമായിരുന്നു സിദ്ധാര്‍ഥ് കിയാര വിവാഹം. ഡല്‍ഹിയില്‍ നിന്നുള്ള പ്രശസ്‌തമായ 'ജീ' വിവാഹ ബാന്‍ഡ് ചൊവ്വാഴ്‌ച തന്നെ വിവാഹ വേദിയില്‍ എത്തിയിരുന്നു. രാജകീയ പ്രൗഡിയോടെ കുതിരപ്പുറത്തേറിയായിരുന്നു സിദ്ധാര്‍ഥ് വിവാഹ വേദിയിലെത്തിയത്.
Sidharth Kiara wedding celebrations:വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹൽദി, മെഹന്ദി ചടങ്ങുകളോടെയാണ് വിവാഹാഘോഷ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. തിങ്കളാഴ്‌ച ആയിരുന്നു സംഗീത ചടങ്ങ് നടന്നത്. വിവാഹ വേദിയില്‍, പൂക്കളാല്‍ അലങ്കരിച്ച കുടകളുമായി പരമ്പരാഗത പിങ്ക് വസ്‌ത്രങ്ങള്‍ ധരിച്ച ചില പുരുഷന്‍മാരുടെ ചിത്രങ്ങളും ഇന്‍റര്‍നെറ്റില്‍ തരംഗമായിരുന്നു.
Celebrities attend Sid Kiara wedding: കരൺ ജോഹർ, മനീഷ് മൽഹോത്ര, ഷാഹിദ് കപൂർ, ജൂഹി ചൗള, മീര രജ്‌പുത് കപൂർ തുടങ്ങി നിരവധി പ്രമുഖർ സിദ്ധാര്‍ഥ് കിയാര വിവാഹത്തിൽ പങ്കെടുത്തു. സ്വകാര്യമായ വിവാഹമാണ് താര ദമ്പതികള്‍ ആഗ്രഹിച്ചത്. വിവാഹ വേദിയില്‍ നിന്നും ചിത്രങ്ങളോ വീഡിയോകളോ ചോരില്ലെന്ന് താര ദമ്പതികള്‍ ഉറപ്പുവരുത്തിയിരുന്നു.
Sidharth Kiara affair: സിദ്ധാര്‍ഥ് കിയാര വിവാഹ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടും അവസാന നിമിഷം വരെയും താര ദമ്പതികള്‍ തങ്ങളുടെ വിവാഹ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. പ്രണയ വാര്‍ത്തകള്‍ ഇരുവരും അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്‌തിരുന്നില്ല. 2021ല്‍ പുറത്തിറങ്ങിയ 'ഷേര്‍ഷ' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.
Sidharth Kiara dating:'ലസ്‌റ്റ് സ്‌റ്റോറീസി'ന്‍റെ റാപ്പ് അപ്പ് പാര്‍ട്ടിയില്‍ വച്ചാണ് താന്‍ ആദ്യമായി സിദ്ധാര്‍ഥിനെ കണ്ടതെന്ന് കിയാര, കോഫി വിത്ത് കരണ്‍ സീസണ്‍ 7ല്‍ വെളിപ്പെടുത്തിയിരുന്നു. 'നിങ്ങള്‍ രണ്ടാളും അടുത്ത സുഹൃത്തുക്കളാണോ' എന്ന കരണ്‍ ജോഹറുടെ ചോദ്യത്തിന് 'ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളേക്കാള്‍ കൂടുതല്‍' ആണെന്നും ഷോയില്‍ കിയാര പറഞ്ഞിരുന്നു.
Also Read:സിദ്ധാര്‍ഥും കിയാരയും കൈ കോര്‍ത്തു ; താരവിവാഹത്തിന് സാക്ഷ്യംവഹിച്ച് സൂര്യഗഡ്