കേരളം

kerala

ETV Bharat / entertainment

'പഠാന് മതമില്ല, രാജ്യം മാത്രം' ; വെട്ടിമാറ്റിയ രംഗം ഒടിടി റിലീസില്‍ ഉള്‍പ്പെടുത്തുമെന്ന് സംവിധായകന്‍ - പഠാന്‍

പഠാനിലെ ഡിലീറ്റ് ചെയ്‌ത രംഗം ഒടിടിയില്‍ ഉള്‍പ്പെടുത്തിയേക്കാമെന്ന് സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് പറയുന്നു. പഠാന്‍റെ മതം എന്നത് സംബന്ധിച്ചും അദ്ദേഹം വിശദീകരിക്കുന്നു

Siddharth Anand says Pathaan origin story  Siddharth Anand  Pathaan origin story  Pathaan origin story might be shown in OTT  പഠാന്‍റെ ഉത്‌ഭവ കഥ ഒടിടിയില്‍  വെട്ടിമാറ്റിയ രംഗത്തെ കുറിച്ച് സംവിധായകന്‍  പഠാനിലെ ഡീലീറ്റ് ചെയ്‌ത രംഗങ്ങള്‍  പഠാനിലെ ഡീലീറ്റ് ചെയ്‌ത രംഗങ്ങള്‍ ഒടിടിയില്‍  സിദ്ധാര്‍ഥ് ആനന്ദ്  പഠാന്‍റെ മതത്തെ കുറിച്ചും  പഠാന്‍  ഷാരൂഖ് ഖാന്‍
പഠാനിലെ ഡീലീറ്റ് ചെയ്‌ത രംഗങ്ങള്‍ ഒടിടിയില്‍

By

Published : Mar 11, 2023, 8:45 AM IST

'പഠാനി'ലെ ഷാരൂഖിന്‍റെ കഥാപാത്രത്തിന് മതമില്ലെന്ന് സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ്. ചിത്രത്തിലെ ഡിലീറ്റ് ചെയ്‌ത രംഗം ഒടിടി റിലീസില്‍ ഉള്‍പ്പെടുത്തിയേക്കാം.

തനിക്കും ആദിത്യ ചോപ്രയ്ക്കും രചയിതാക്കളായ ശ്രീധർ രാഘവനും അബ്ബാസ് ടൈരേവാലയ്ക്കും 'പഠാന്‍' എന്ന കഥാപാത്രത്തെ ഉണ്ടാക്കുന്നതില്‍ ഒരേ വിശ്വാസമാണ് ഉണ്ടായിരുന്നതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ഥ് ആനന്ദ് വ്യക്തമാക്കി. 'പഠാനി'ല്‍ ദീപിക പദുകോണിന്‍റെ കഥാപാത്രം ഷാരൂഖിന്‍റെ കഥാപാത്രമായ 'പഠാനോ'ട് നിങ്ങൾ മുസ്ലിമാണോ എന്ന് ചോദിക്കുന്ന രംഗമുണ്ട്. അഫ്‌ഗാന്‍ ഗ്രാമത്തിലെ കുട്ടികളെ രക്ഷിക്കാൻ സഹായിച്ചതിനെ തുടർന്നാണ് തനിക്ക് പഠാൻ എന്ന പേര് ലഭിച്ചതെന്നാണ് മറുപടി.

'ഇക്കാര്യത്തില്‍ അബ്ബാസിനും, ശ്രീധറിനും, ആദിക്കും എനിക്കും ഒരേ വിശ്വാസമായിരുന്നു. ഞങ്ങള്‍ നാല് പേരും സിനിമയിലാണ് വിശ്വസിച്ചത്. അത് ഞങ്ങള്‍ പങ്കിടുന്നു. ഞങ്ങളുടെ ഒരേ വികാരം ഞങ്ങള്‍ പങ്കിടുന്നു. അതുകൊണ്ട് പഠാന് പേരില്ല. അവനെ തിയേറ്ററില്‍ നിന്നാണ് കണ്ടെത്തുന്നത്. അവിടെവച്ച് അവനെ നവ്‌രംഗ് എന്ന് വിളിക്കുന്നുണ്ട്. എന്നാല്‍ ഈ രംഗം ഞങ്ങള്‍ എഡിറ്റ് ചെയ്‌തു. പക്ഷേ ഒടിടി വേര്‍ഷനില്‍ ഈ രംഗം ഉള്‍പ്പെടുത്തിയേക്കാം.

ഞങ്ങള്‍ ആരും ഇതിനെ ചെറുതായി കാണുന്നില്ല. ഞങ്ങള്‍ ആരും ഇതിനെ മോശമെന്ന് പറയുന്നില്ല. ഞങ്ങള്‍ എല്ലാവരും കൂട്ടായ തീരുമാനമെടുത്തു. അതൊരു മികച്ച ആശയമാണ്. ഈ കാരണത്താല്‍ അവന്‍ 'പഠാന്‍' ആയി. ഇപ്പോള്‍ അവന് മതമില്ല. അവനിപ്പോള്‍ രാജ്യം മാത്രമാണ് ഉള്ളത്. അതാണ് അവനിപ്പോള്‍ പ്രധാനം. പരസ്‌പരം ആത്മവിശ്വാസം നല്‍കുന്ന സമാന ചിന്താഗതിക്കാരായ ആളുകളുടെ ഒരു സമന്വയമാണിത്.

ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സിനിമ നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞു. അതുകൊണ്ട് ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഓരോ സിനിമകള്‍ക്കായും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഈ നിമിഷം പഠാന്‍റെ മുഴുവൻ ടീമിനും ആസ്വദിക്കാനുള്ളതാണ്. മുഴുവൻ ബോളിവുഡ് സിനിമ വ്യവസായത്തിനും ആസ്വദിക്കാനുള്ളതാണ്. കാരണം ഇത് അത്യപൂർവമായ നേട്ടമാണ്.

യാഷ്‌ രാജ് ഫിലിംസ് നിര്‍മിച്ച 'പഠാന്‍' ജനുവരി 25നാണ് തിയേറ്ററുകളില്‍ എത്തിയത്. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ, ഷാജി ചൗധരി എന്നിവരും ചിത്രത്തില്‍ അണിനിരന്നിരുന്നു.

Also Read:'ടൈഗര്‍ 3'യില്‍ 'പഠാന്‍റെ' എന്‍ട്രിക്കായി 6 മാസം ; ചിത്രീകരണത്തിന് 7 ദിവസം

ആഗോള ബോക്‌സ്‌ ഓഫിസില്‍ 1,000 കോടി രൂപ നേടിയ ചിത്രം ഇന്ത്യയില്‍ നിന്ന് 537 കോടി രൂപയാണ് സ്വന്തമാക്കിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഷാരൂഖ് ഖാന്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. അതുകൊണ്ട് തന്നെ 'പഠാന്‍റെ' വരവ് ആരാധകര്‍ ആഘോഷമാക്കി. തുടര്‍ പരാജയങ്ങളുടെ പ്രതിസന്ധി നേരിട്ട ബോളിവുഡിന് ആശ്വാസമായിരുന്നു 'പഠാന്‍റെ' വന്‍ കലക്ഷന്‍.

'സീറോ' ആയിരുന്നു ഇതിന് മുമ്പ് ഷാരൂഖിന്‍റേതായി റിലീസ് ചെയ്‌ത ചിത്രം. തപ്‌സി പന്നുവിനൊപ്പമുള്ള 'ഡുങ്കി', നയന്‍താരയ്‌ക്കൊപ്പമുള്ള 'ജവാന്‍' എന്നിവയാണ് ഷാരൂഖിന്‍റെ പുതിയ പ്രൊജക്‌ടുകള്‍. സല്‍മാന്‍ ഖാന്‍റെ 'ടൈഗര്‍ 3'യില്‍ അതിഥി വേഷത്തിലും ഷാരൂഖ് എത്തുന്നുണ്ട്.

ABOUT THE AUTHOR

...view details