Sidharth Malhotra Kiara Advani wedding: ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ ആഘോഷങ്ങള്‍ തകൃതിയായി നടക്കുകയാണ്. വിവാഹം ആഘോഷമാക്കാന്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ അതിഥികള്‍ എത്തിക്കഴിഞ്ഞു. ഷാഹിദ് കപൂർ, കരൺ ജോഹർ, അശ്വിനി യാർദി, അർമാൻ ജെയിൻ, അങ്കിത് തിവാരി തുടങ്ങി നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ വേദിയിലെത്തിയിട്ടുണ്ട്.
Sid grandmother showered her blessings on couple: ചെറുമകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സിദ്ധാര്‍ഥിന്‍റെ അമ്മുമ്മ, പാപ്പരാസികളുടെ കണ്ണിലുടക്കി. കിയാരയുമായുള്ള ചെറുമകന്‍റെ വിവാഹത്തില്‍ അവര്‍ സന്തോഷം പ്രകടിപ്പിക്കുകയും താര ദമ്പതികളെ അനുഗ്രഹിക്കുകയും ചെയ്‌തു. വിമാനത്താവളത്തില്‍ എത്തിയ മുത്തശ്ശിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
Shahid Kapoor and Mira Rajput at Jaisalmer: കഴിഞ്ഞ ദിവസമാണ് ഷാഹിദ് കപൂറും ഭാര്യ മീര രജ്‌പുത്തും ജയ്‌സാല്‍മീറിലെത്തിയത്. സിദ്ധ് കിയാര വിവാഹത്തില്‍ പങ്കെടുക്കാനായി മുംബൈ വിമാനത്താവളത്തിലെത്തിയ ഷാഹിദിന്‍റെയും ഭാര്യയുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിദ്ധ കിയാര വിവാഹത്തില്‍ പങ്കെടുക്കാനായി ആദ്യം ജയ്‌സാല്‍മീറില്‍ എത്തിച്ചേര്‍ന്ന അതിഥികള്‍ കൂടിയായിരുന്നു ഷാഹിദ് കപൂറും ഭാര്യ മീര രജ്‌പുത്തും.
Karan Johar at Jaisalmer: സംവിധായകന്‍ കരണ്‍ ജോഹറും കഴിഞ്ഞ ദിവസം തന്നെ വിവാഹ വേദിയിലെത്തിയിരുന്നു. മുംബൈ വിമാനത്താവളത്തില്‍ എത്തിയ കരണ്‍ ജോഹറുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കിയാരയുടെയും സിദ്ധാര്‍ഥിന്‍റെയും അടുത്ത സുഹൃത്ത് കൂടിയാണ് കരണ്‍ ജോഹര്‍. വിവാഹത്തിൽ താൻ പരിപാടി അവതരിപ്പിക്കുമെന്ന് കരൺ ജോഹർ വിമാനത്താവളത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Karan Johar will host to SidKiara Sangeet ceremony: വിവാഹത്തിന് മുന്നോടിയായുള്ള സംഗീത വിരുന്നിന്‍റെ അവതാരകനായാകും കരണ്‍ ജോഹര്‍ എത്തുക. സംഗീതവിരുന്നിന്‍റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. പിങ്ക് കര്‍ട്ടനുകള്‍ കൊണ്ടാണ് സംഗീത വിരുന്ന് നടക്കുന്നയിടം അലങ്കരിച്ചിരിക്കുന്നത്. പരിപാടികള്‍ ആസ്വദിച്ച് കാണാനായി അതിഥികള്‍ക്ക് സുഖപ്രദമായ ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. രാജകീയ പ്രതീതി നല്‍കുന്ന കൂറ്റന്‍ നിലവിളക്കുകള്‍ കൊണ്ട് മേല്‍ക്കൂരയും അലങ്കരിച്ചിട്ടുണ്ട്.