കേരളം

kerala

ETV Bharat / entertainment

ബീഡിയും കള്ളും കുടിച്ച്‌ നടക്കുന്നവര്‍ക്ക് ആര്‌ അവാര്‍ഡ്‌ കൊടുക്കും? പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ - ബീഡിയും കള്ളും കുടിച്ച്‌ നടക്കുന്നവര്‍ക്ക് ആര്‌ അവാര്‍ഡ്‌ കൊടുക്കും

Shine Tom Chacko against State award committee: 'കുറുപ്പി'ലെ അഭിനയത്തിന് സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിക്കാത്തതിലായിരുന്നു ഷൈനിന്‍റെ പ്രതികരണം. മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കണമെങ്കില്‍ കള്ള് കുടിയനും പുകവലിക്കാരനുമായ കഥാപാത്രങ്ങള്‍ ഒഴിവാക്കി അഭിനയിക്കണമെന്ന് ഷൈന്‍

Shine Tom Chacko about State award  പ്രതികരിച്ച് ഷൈന്‍  ബീഡിയും കള്ളും കുടിച്ച്‌ നടക്കുന്നവര്‍ക്ക് ആര്‌ അവാര്‍ഡ്‌ കൊടുക്കും  Shine Tom Chacko against State award committee
ബീഡിയും കള്ളും കുടിച്ച്‌ നടക്കുന്നവര്‍ക്ക് ആര്‌ അവാര്‍ഡ്‌ കൊടുക്കും? പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ

By

Published : Jun 13, 2022, 12:09 PM IST

Shine Tom Chacko about state award: പിടികിട്ടാപുള്ളി സുകുമാരകുറുപ്പിന്‍റെ ജീവിത കഥ പറഞ്ഞ 'കുറുപ്പ്' സിനിമയ്‌ക്ക് സംസ്ഥാന പുരസ്‌കാരം ലഭിക്കാത്തതില്‍ പ്രതികരിച്ച്‌ നടന്‍ ഷൈന്‍ ടോം ചാക്കോ. 'കുറുപ്പി'ലെ അഭിനയത്തിന് സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിക്കാത്തതിലായിരുന്നു ഷൈനിന്‍റെ പ്രതികരണം. മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കണമെങ്കില്‍ കള്ള് കുടിയനും പുകവലിക്കാരനുമായ കഥാപാത്രങ്ങള്‍ ഒഴിവാക്കി അഭിനയിക്കണമെന്ന് ഷൈന്‍ പറഞ്ഞു.

Shine Tom Chacko against State award committee: മുഴുവന്‍ സമയവും ബീഡിയും കള്ളും കുടിച്ച് നടക്കുന്ന കഥാപാത്രമായത്‌ കൊണ്ടാകാം 'കുറുപ്പ്' സിനിമയിലെ അഭിനയത്തിന് തനിക്ക് സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിക്കാതെ പോയതെന്നും നടന്‍ പറയുന്നു. 'കുറുപ്പ് വളരെ ബുദ്ധിമുട്ടി ചെയ്‌തതാണ്. ആ സിനിമ ജൂറി അംഗങ്ങള്‍ കണ്ടിട്ടില്ലെന്ന് വിചാരിച്ച് ആശ്വസിക്കുന്നു. രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. പ്രതിഷേധിച്ചു വാങ്ങേണ്ടതല്ല അവാര്‍ഡുകള്‍. നല്ല രീതിയില്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്‌ത സിനിമയാണ് കുറുപ്പ്.

പണ്ടത്തെ കാലഘട്ടത്തെ സത്യസന്ധമായാണ് സിനിമയുടെ ടീം സ്‌ക്രീനിലെത്തിച്ചത്‌. സെറ്റ്‌ വര്‍ക്കുകള്‍ ആണെന്ന് തോന്നിപ്പിക്കുന്ന സിനിമകള്‍ക്കാണ് പണ്ട് അവാര്‍ഡുകള്‍ കിട്ടുന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്‌. ഇത്‌ റിയല്‍ ആണെന്ന് തോന്നിയതു കൊണ്ടാകാം ആര്‍ട്‌ ഡയറക്ഷന്‍ ഇല്ലെന്ന് തോന്നിയത്. പിന്നെ കോസ്‌റ്റ്യൂംസ്‌, ഛായാഗ്രഹണം ഒന്നിനും ലഭിച്ചില്ല. അഭിനയത്തിന്‍റെ കാര്യത്തില്‍ ഓരോ വര്‍ഷവും അക്കാദമിയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്‌. എന്നാലും മികച്ച നടനും, മികച്ച സ്വഭാവ നടനും തമ്മിലുള്ള വ്യത്യാസമാണ് ഞാനിപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നത്‌.

ബെസ്‌റ്റ്‌ ആക്‌ടറിന് കാരക്‌ടര്‍ ഇല്ലേ? ബെസ്‌റ്റ്‌ കാരക്‌ടര്‍ ആക്‌ടറിനുള്ള അവാര്‍ഡ്‌ എന്താണേലും എനിക്ക് കിട്ടാന്‍ പോകുന്നില്ല. പ്രത്യേകിച്ച് കുറുപ്പിലെ കഥാപാത്രത്തിന്. മുഴുവന്‍ സമയവും ബീഡിയും കള്ളും കുടിച്ച് നടക്കുന്ന എനിക്കെങ്ങനെ നല്ല സ്വഭാവത്തിനുള്ള അവര്‍ഡ്‌ കിട്ടും. ഇനി അവാര്‍ഡ്‌ കിട്ടണമെങ്കില്‍ പുകവലിക്കാതെയും കള്ളു കുടിക്കാതെയുമുള്ള സിനിമ ചെയ്യണം. സ്വഭാവനടനല്ലേ, അപ്പോള്‍ നല്ല സ്വഭാവമായിരിക്കണം', ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു.

Also Read:'കഴിവുളളവരെ ഒഴിവാക്കുന്നതിന്‍റെ വേദന താങ്കള്‍ക്ക് അറിയാമല്ലോ'; ദുല്‍ഖറോട്‌ ഷൈന്‍

ABOUT THE AUTHOR

...view details