ഷൈന്‍ ടോം ചാക്കോ Shine Tom Chacko കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് 'പതിമൂന്നാം രാത്രി' Pathimoonnam Rathri. സിനിമയ്‌ക്ക് വേണ്ടി ആദ്യമായി പാടിയിരിക്കുകയുമാണ് ഷൈന്‍. 'പതിമൂന്നാം രാത്രി'യിലെ 'കൊച്ചിയാ...' എന്ന ഗാനമാണ് നടന്‍ ആലപിച്ചിരിക്കുന്നത്.
ഷൈന്‍ ടോമിനെ കൂടാതെ ശ്രീമോന്‍ വേലായുധന്‍, ഗൗതം അനില്‍കുമാര്‍ എന്നിവര്‍ കൂടി ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. രാജു ജോര്‍ജ് ആണ് ഗാന രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ഈ ഗാനത്തിന് വേണ്ടി കീബോര്‍ഡ് വായിച്ചിരിക്കുന്നത് ആശിഷ് ബിജുവാണ്.
ഷൈന്‍ ടോം ചാക്കോയെ കൂടാതെ വിഷ്‌ണു ഉണ്ണികൃഷ്‌ണനും Vishnu Unnikrishnan, ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മാളവിക മേനോന്‍ ആണ് സിനിമയിലെ നായിക. ഇവരെ കൂടാതെ വിജയ് ബാബു, ദീപക് പറമ്പോല്‍ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തും.
ഡെയ്ന്‍ ഡേവിസ്, അര്‍ച്ചന കവി, സോഹന്‍ സീനുലാല്‍, ബഡായി ബംഗ്ലാവ് താരം ആര്യ ബാബു, മീനാക്ഷി രവീന്ദ്രന്‍, കോട്ടയം രമേശ്, ആസിം ജമാല്‍, സോന നായര്‍, ഹരി പ്രശാന്ത്, ബിഗ് ബോസ് താരം രജത് കുമാര്‍, ഉപ്പും മുളകും താരം അനില്‍ പെരുമ്പലം, ഡിസ്‌നി ജെയിംസ്, അജീഷ് ജനാര്‍ദനന്‍, സാജന്‍ പള്ളുരുത്തി എന്നിവരും ചിത്രത്തില്‍ അണിനിരക്കും.
നേരത്തെ 'പതിമൂന്നാം രാത്രി'യുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വളരെ നിഗൂഢത നിറഞ്ഞ ടീസറാണ് പുറത്തിറങ്ങിയത്. ടീസറിന് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാനായിരുന്നു.
മനീഷ് ബാബു ആണ് സംവിധാനം. ഡി2കെ ഫിലിംസിന്‍റെ ബാനറില്‍ മാരി മയ്‌ഷയാണ് നിര്‍മാണം. ആര്‍.എസ് ആനന്ദകുമാര്‍ ഛായാഗ്രഹണവും വിജയ് വേലൂട്ടി എഡിറ്റിംഗും നിര്‍വഹിക്കും. രാജു സന്തോഷ് ആണ് ഗാന രചന. അനൂജ് ബാബു സംഗീതവും രാജു ജോര്‍ജ് പശ്ചാത്തല സംഗീതവും ഒരുക്കും.
ദിനേഷ് നീലകണ്‌ഠനാണ് സിനിമയുടെ രചന. കനിഹ, ദാമന്‍, ദാകേഷ് എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്. കൊറിയോഗ്രാഫി - രിശ്‌ധന്‍, സ്‌റ്റണ്ട് - മാഫിയ ശശി, കോസ്‌റ്റ്യൂം - അരവിന്ദ് കെആര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ കോ ഓഡിനേറ്റര്‍ - എആര്‍ കണ്ണന്‍, സൗണ്ട് ഡിസൈന്‍ - ആഷിഷ് ഇല്ലിക്കല്‍, വിഎഫ്‌എക്‌സ് - ഷിനു, ഡിസൈന്‍ - പപ്പവെറോസെ, സ്‌റ്റില്‍സ്- എകുട്‌സ് രഘു, പിആര്‍ഒ - എഎസ് ദിനേഷ്, മഞ്ജു ഗോപിനാഥ്.
Also Read:Pathimoonnam Rathri Teaser| നിഗൂഢതയുമായി പതിമൂന്നാം രാത്രിയുടെ ടീസര്‍
അടുത്തിടെ തന്‍റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ഷൈനിന്‍റെ വാക്കുകള്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തനിക്കൊരു കുഞ്ഞ് ഉണ്ടെന്ന് താരം അടുത്തിടെയാണ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞ്. തന്‍റെ കുഞ്ഞിനിപ്പോള്‍ എട്ട് വയസായെന്നും സിയല്‍ എന്നാണ് പേരെന്നും ഷൈന്‍ വെളിപ്പെടുത്തി. വിവാഹ മോചനം നേടിയതിനാല്‍ കുഞ്ഞ് അമ്മയ്‌ക്കൊപ്പമാണെന്നും അവര്‍ സന്തോഷമായി ഇരിക്കുന്നുവെന്നും നടന്‍ പറഞ്ഞിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷൈനിന്‍റെ ഈ പ്രതികരണം.