നടന്‍ ഷൈന്‍ ടോം ചാക്കോ വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി നടന്‍. വിമാനം ഓടിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാന്‍ പോയതാണ് താനെന്ന് ഷൈന്‍ ടോം ചാക്കോ. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പൈലറ്റ് വിമാനം പൊന്തിക്കുന്നുണ്ടോ എന്ന സംശയം തീര്‍ക്കാന്‍ വേണ്ടി ഉള്ളില്‍ കയറാന്‍ താന്‍ അഭ്യര്‍ഥിച്ചുവെന്നും താരം പറയുന്നു. 'കോക്ക്പിറ്റ് എന്ന് പറഞ്ഞാല്‍ എന്താണ് സംഭവമെന്ന് നോക്കാനാണ് ഞാന്‍ പോയത്. നമ്മളെ ഒരു മൂലയിലൂടെ കയറ്റി ഒരു സീറ്റിലിരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ എന്ന കാര്യത്തെ കുറിച്ച് എനിക്ക് വലിയ ഉറപ്പില്ല.
കാരണം ഇത്രയും വലുപ്പമുള്ള സാധനമാണ് അവര്‍ പൊക്കുന്നത്. കോക്ക്പിറ്റ് എന്ന് പറയുമ്പോള്‍ കോര്‍പിറ്റ് എന്നാണ് ഞാന്‍ കേള്‍ക്കുന്നത്. അവരോട് കോക്ക്പിറ്റ് കാണിച്ച് തരുമോയെന്ന് ചോദിച്ചാല്‍ അവര്‍ കാണിച്ച് തരും. പക്ഷേ അതിന് റിക്വസ്‌റ്റ് ചെയ്യാന്‍ അവരെ ആരെയും കണ്ടില്ല. ഞാന്‍ അവരെ കാണാനായാണ് അതിനുള്ളിലേക്ക് പോയത്. അവര്‍ ഏത് സമയവും അതിനുള്ളിലാണ്. അതുകൊണ്ട് അങ്ങോട്ട് ചെന്നല്ലാതെ കാണാന്‍ കഴിയില്ല.