ഷൈന്‍ ടോം ചാക്കോയുടെ( Shine Tom Chacko) പുതിയ ചിത്രം 'വിവേകാനന്ദൻ വൈറലാണ്' സെക്കൻഡ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി (Vivekanandan Viralanu second look poster). ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലെ നായികമാരുമാണ് സെക്കൻഡ് ലുക്കില്‍. നർമത്തിൽ പൊതിഞ്ഞ് സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
ഭാവന, ആസിഫ് അലി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, നിര്‍മാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ തുടങ്ങിയവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് 'വിവേകാനന്ദൻ വൈറലാണ്' (Vivekanandan Viralanu) സെക്കൻഡ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടത്. നടന്‍ ഷൈന്‍ ടോം ചാക്കോയും സെക്കന്‍ഡ് ലുക്ക് ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട് (Vivekanandan Viralanu first look poster).
Also Read:'ഡാൻസ് പാർട്ടി'യിലെ ആദ്യ ഗാനം പുറത്ത്; തകർപ്പൻ ചുവടുകളുമായി ഷൈൻ ടോമും പ്രയാഗയും
നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഷൈന്‍ ടോം, ഗ്രേസ് ആന്‍റണി, സ്വാസിക എന്നിവരായിരുന്നു 'വിവേകാനന്ദൻ വൈറലാണ്' ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററില്‍.
കമല്‍ ആണ് സിനിമയുടെ രചനയും സംവിധാനവും. പ്രണയവും സൗഹൃദവും നൊമ്പരവുമെല്ലാം നിറഞ്ഞ നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങള്‍ കവര്‍ന്ന സംവിധായകനാണ് കമല്‍. അതുകൊണ്ട് തന്നെ 'വിവേകാനന്ദൻ വൈറലാണ്' എന്ന സിനിമയെ കുറിച്ചും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.
മെറീന മൈക്കിൾ, മാലാ പാർവതി, ജോണി ആന്‍റണി, മഞ്ജു പിള്ള, നീന കുറുപ്പ്, സിദ്ധാർഥ് ശിവ, ആദ്യ, ശരത് സഭ, പ്രമോദ് വെളിയനാട്, രമ്യ സുരേഷ്, ജോസുകുട്ടി, നിയാസ് ബക്കർ, അനുഷ മോഹൻ, വിനീത് തട്ടിൽ, സ്‌മിനു സിജോ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Also Read:Maharani Movie Teaser 'പണ്ട് കുറേ ഫ്രോഡ് കളിച്ച് നടന്നതാ, ഇനി പറ്റില്ല'; സീരിയസ് വിട്ട് കോമഡിയിലേക്ക് ഷൈന്‍; മഹാറാണി ടീസര്‍
നെടിയത്ത് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നെടിയത്ത് നസീബ്, പിഎസ് ഷെല്ലി രാജ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍റെ മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുക. പ്രകാശ് വേലായുധന്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. ബികെ ഹരിനാരായണന്‍റെ ഗാനരചയ്‌ക്ക് ബിജിബാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക.
ആര്‍ട്ട് ഡയറക്‌ടര്‍ - ഇന്ദുലാല്‍, മേക്കപ്പ് - പാണ്ഡ്യന്‍, വസ്ത്രാലങ്കാരം - സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - ബഷീര്‍ കാഞ്ഞങ്ങാട്, കോ പ്രൊഡ്യൂസേഴ്‌സ് - സുരേഷ് എസ് എ കെ, കമലുദ്ധീൻ സലീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ് കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ ഡിസൈനർ - ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - എസാന്‍ കെ എസ്‌തപ്പാന്‍, പ്രൊഡക്ഷൻ മാനേജർ - നികേഷ് നാരായണൻ, സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍ - സലീഷ് പെരിങ്ങോട്ടുകര, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ, പിആര്‍ഒ - വാഴൂർ ജോസ്, ആതിര ദില്‍ജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read:Shine Tom Chacko Viral Speech: കേരളത്തില്‍ വിമാനങ്ങള്‍ കുറവെന്ന് ഷൈന്‍; വേദി വിട്ട് ഇപി ജയരാജന്‍, വീഡിയോ വൈറല്‍