കേരളം

kerala

ETV Bharat / entertainment

'പണ്ടാറടങ്ങാൻ' ഷൈൻ ടോം ചാക്കോ- ചിത്രം 'അടി'യിലെ ഏറ്റവും പുതിയ ഗാനം പുറത്ത് - കൊച്ചി

അഹാന, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് 'അടി'. സിനിമയിലെ ഏറ്റവും പുതിയ ഗാനമായ 'പണ്ടാറടങ്ങാൻ' ൻ്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

Pandaaradangan Adilatest song out  Shine Tom and Chacko Ahana  Pandaaradangan  ഷൈൻ ടോം ചാക്കോ അഹാന  ഷൈൻ ടോം ചാക്കോ  അഹാന  അടി  Adi latest song  കൊച്ചി  പണ്ടാറടങ്ങാൻ
'പണ്ടാറടങ്ങാൻ' ഷൈൻ ടോം ചാക്കോ- ചിത്രം 'അടി'യിലെ ഏറ്റവും പുതിയ ഗാനം പുറത്ത്

By

Published : Apr 11, 2023, 5:32 PM IST

പ്രശോഭ് വിജയൻ്റെ സംവിധാനത്തിൽ ഷൈൻ ടോം ചാക്കോ അഹാന കൃഷ്‌ണ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് ‘അടി’. മലയാളത്തിലെ സൂപ്പർ താരം ദുൽഖർ സൽമാൻ്റെ നിർമാണ കമ്പനിയായ വേഫറര്‍ ഫിലിംസ് നിർമിക്കുന്ന സിനിമ എന്ന പ്രത്യേകതയും സിനിമക്കുണ്ട്. മണിയറയിലെ അശോകൻ, വരനെ ആവശ്യമുണ്ട്, കുറുപ്പ് എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷമാണ് വേഫറര്‍ ഫിലിംസ് ‘അടി’ നിർമിക്കുന്നത്.

അഹാനയും ഷൈനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം:അഹാനയും ഷൈനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രത്തിൻ്റെ ടീസറും ഗാനങ്ങളുമെല്ലാം ഇതിനോടകം തന്നെ മികച്ച അഭിപ്രായം നേടുന്നത്. വളരെ വ്യത്യസ്‌തമായ സിനിമയുടെ ട്രെയിലറും ഏറെ ശ്രദ്ധേയമാണ്. ഒരു മുറിയിൽ മുഖത്തു നിറയെ ഇടി കിട്ടിയ പാടുകളുമായി ഇരിക്കുന്ന ഷൈൻ ടോം ചാക്കോയേയും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി റൂമിൽ വിവാഹ വസ്‌ത്രങ്ങൾ ധരിച്ച് ഇരിക്കുന്ന അഹാനയേയുമാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. തുടർന്ന് അഹാനയെ അതേ മുറിയിൽ വച്ച് ഷൈൻ താലി അണിയിക്കുന്നതും ട്രെയിലറിൽ കാണാനാകും. ഏറെ ശ്രദ്ധ നേടിയ ട്രെയിലറിനു ശേഷം സിനിമയിലെ ‘കൊക്കര കൊക്കര കോ’, ‘താനേ മോഹങ്ങളുമായി’ എന്നിങ്ങനെ രണ്ട് ഗാനങ്ങളും പുറത്ത് ഇറങ്ങിയിരുന്നു.

സിനിമയിലെ ഇരു ഗാനങ്ങൾക്കും വളരെ മികച്ച പ്രതികരണം: സിനിമയിലെ ഇരു ഗാനങ്ങൾക്കും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്.അന്വേഷണം, ലില്ലി എന്നീ സിനിമകൾക്കു ശേഷം പ്രശോഭ് വിജയൻ സംവിധാനം നിർവഹിക്കുന്ന സിനിമയിൽ അഹാന, ഷൈന്‍ ടോം ചാക്കോ എന്നിവരെ കൂടാതെ ശ്രീകാന്ത് ദാസന്‍, ധ്രുവന്‍, ബിറ്റോ ഡേവിഡ്‌ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. രതീഷ്‌ രവിയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. 'സുഡാനി ഫ്രം നൈജീരിയ' ഫെയിം നൗഫലാണ് എഡിറ്റിങ്ങ് കൈകാര്യം ചെയ്യുന്നത്. ഫായിസ് സിദ്ദിഖാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

ഷൈൻ ടോം ചാക്കോയുടെ പുതിയ സിനിമകൾ: 'ലൈവ്', 'വെള്ളേപ്പം', 'ആറാം തിരുകല്‍പ്പന' , 'ഹിഗ്വിറ്റ', 'നീലവെളിച്ചം', എന്നിവയാണ് ഷൈനിൻ്റെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. അതേസമയം 'ജിന്ന്', 'ക്രിസ്‌റ്റഫര്‍', 'ബൂമറാങ്', 'അയ്യര്‍ കണ്ട ദുബൈ' തെലുഗു സിനിമ ‘ദസറ' എന്നിവയാണ് ഷൈന്‍റിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രങ്ങള്‍.

also read:അഹാനയ്‌ക്ക് മാല ചാര്‍ത്തി ഷൈന്‍; 'അടി' ടീസര്‍ ശ്രദ്ധേയം

ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ സിനിമയിൽ:രാജീവ് രവി സംവിധാനം ചെയ്‌ത ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ അഹാന പ്രശസ്‌ത മലയാള സിനിമ നടൻ കൃഷ്‌ണ കുമാറിൻ്റെ മകളാണ്. തുടർന്ന് 'ലൂക്ക', 'പിടികിട്ടാപ്പുള്ളി', 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', 'പതിനെട്ടാം പടി' എന്നീ സിനിമകളിലൂടെ നടി പ്രേക്ഷക പ്രീതി നേടി. നടി അടിക്ക് പുറമേ നാൻസി റാണി എന്ന ചിത്രവും അഹാനയുടെതായി പുറത്തിറങ്ങാൻ ഉണ്ട്.

also read:'തോനെ മോഹങ്ങളു'മായി അഹാനയും ഷൈന്‍ ടോം ചാക്കോയും; അടിയിലെ മെലഡി ഗാനം ശ്രദ്ധേയം

ABOUT THE AUTHOR

...view details