പ്രേക്ഷകപ്രിയ താരം ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'വിവേകാനന്ദൻ വൈറലാണ്'. കമൽ സംവിധാനം ചെയ്യുന്ന ഈ സിനിമ ജനുവരി 19ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ് (Shine Tom Chacko starrer Vivekanandan Viralanu).
ചാക്കോച്ചൻ, മഞ്ജു വാര്യർ, ജയസൂര്യ, സൗബിൻ ഷാഹിർ എന്നിവർ ചേർന്നാണ് സിനിമയുടെ ട്രെയിലർ പുറത്തിറക്കിയത്. ഏറെ രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ ട്രെയിലർ മികച്ച പ്രതികരണമാണ് നേടുന്നത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് 'വിവേകാനന്ദൻ വൈറലാണ്' നിര്‍മിക്കുന്നത്.
സംവിധായകൻ കമല്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. പ്രണയവും സൗഹൃദവും നൊമ്പരവുമെല്ലാം നിറഞ്ഞ നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങള്‍ കവര്‍ന്ന സംവിധായകന്‍റെ പുതിയ സിനിമയ്‌ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രാസ്വാദകർ. നർമത്തിൽ പൊതിഞ്ഞ് എത്തുന്ന 'വിവേകാനന്ദൻ വൈറലാണ്' സിനിമയിൽ ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പം സ്വാസിക, ഗ്രേസ് ആന്‍റണി എന്നിവരും സുപ്രധാന വേഷങ്ങളിലുണ്ട്.
മെറീന മൈക്കിൾ, ജോണി ആന്‍റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്‌മിനു സിജോ, വിനീത് തട്ടിൽ, അനുഷ മോഹൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റ പോസ്റ്ററുകളും പ്രേക്ഷകശ്രദ്ധ ആർജിച്ചിരുന്നു.
പ്രകാശ് വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് രഞ്ജന്‍ എബ്രഹാമാണ്. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിബാൽ സംഗീതം പകരുന്നു. കമലുദ്ധീൻ സലീം, സുരേഷ് എസ് എ കെ എന്നിവരാണ് ചിത്രത്തിന്‍റെ സഹനിർമാതാക്കൾ.
ALSO READ:ഷൈൻ ടോം ചാക്കോയും നായികമാരും വൈറലാണ്! 'വിവേകാനന്ദൻ വൈറലാണ്' സെക്കൻഡ് ലുക്ക് പുറത്ത്
ആര്‍ട്ട് ഡയറക്‌ടർ - ഇന്ദുലാല്‍, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ - സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനർ - ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - എസാന്‍ കെ എസ്‌തപ്പാന്‍, പ്രൊഡക്ഷൻ മാനേജർ - നികേഷ് നാരായണൻ, പി ആര്‍ ഒ - വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.