ഹൈദരാബാദ്:തെലുഗു സൂപ്പര്‍താരം നാനിയുടെ ഏറ്റവും പുതിയ ചിത്രം ദസറയുടെ ട്രെയിലര്‍ യൂടൂബില്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തില്‍ വില്ലന്‍ റോളില്‍ മലയാളികളുടെ പ്രിയ താരം ഷൈന്‍ ടോം ചാക്കോയാണ്. 2.14 മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയിലറാണ് ദസറയുടെതായി പുറത്തുവന്നിരിക്കുന്നത്.
ഗ്രാമീണ പശ്ചാത്തലത്തിലുളള കഥ പറയുന്ന സിനിമയില്‍ വയലന്‍സ് രംഗങ്ങള്‍ ഒരുപാടുണ്ടെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. നാനി തകര്‍ത്താടുന്ന ട്രെയിലറില്‍ കീര്‍ത്തിയും ഷൈനും തിളങ്ങുന്നു. ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിലാണ് നാനിയുടെ പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നത്.
തെന്നിന്ത്യൻ പ്രേക്ഷകരും മലയാളികളും ഏറെ കാത്തിരുന്ന ട്രെയിലറാണ് 'ദസറ'യുടെത്. സിനിമയുടെ കാസ്റ്റിങ്ങ് തന്നെയാണ് ഇതിന് പ്രധാന കാരണം. സ്ഥിരം റൊമാന്‍റിക്ക് കോമഡി ട്രാക്കില്‍ നിന്നും മാറിയുളള പുതിയ നാനി ചിത്രത്തിനായി പ്രതീക്ഷകളോടെയാണ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്. തമിഴിലെ പ്രശസ്‌ത സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ് ദസറയ്‌ക്കായി സംഗീതമൊരുക്കിയത്.
സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്‍റെ എഡിറ്റിങ് നവീന്‍ നൂലിയാണ്. അവിനാശ് കൊല്ലയാണ് കലാസംവിധാനം. എസ് എല്‍വി സിനിമാസിന്‍റെ ബാനറില്‍ സുധാകര്‍ ചേരുകുറിയാണ് സിനിമയുടെ നിര്‍മാണം നിർവഹിച്ചിരിക്കുന്നത്.
വയലൻസ് വയലൻസ് വയലൻസ്: കീർത്തി സുരേഷിൻ്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് സിനിമയുടെ ട്രെയിലർ ആരംഭിക്കുന്നത്. ഒരു കല്ല്യാണപ്പെണ്ണിൻ്റെ വേഷത്തിൽ സ്‌ക്രീനിൽ വരുന്ന കീർത്തി സുരേഷ് കണ്ണാടിയിൽ നോക്കി, തന്നെ കല്ല്യാണം കഴിക്കാൻ പോകുന്നവൻ ഏറെ ഭാഗ്യവാനാണെന്നു പറയുന്നത് ഏറെ ശ്രദ്ധേയമായ ഭാഗമാണ്. അതിനു ശേഷമാണ് നാനിയുടെ കഥാപാത്രത്തെ കാണിക്കുന്നത്. ചരക്കു തീവണ്ടിക്കു മുകളിൽ കൽക്കരിയിൽ നിന്നു കൊണ്ട് സംഘട്ടനത്തിൽ ഏർപ്പെടുന്ന നാനിയേയാണ് കാണിക്കുന്നത്. ചെറിയ കാര്യങ്ങളിൽ പോലും ദേഷ്യപ്പെടുന്ന ഒരു സ്വഭാവക്കാരനാണ് നാനിയുടെ കഥാപാത്രമെന്ന് ട്രെയിലറിൽ നിന്ന് മനസിലാകും. പിന്നീടുള്ള ട്രെയിലറിലെ എല്ലാ ഷോട്ടുകളും ദസറ ഒരുപാട് അക്രമങ്ങൾ നിറഞ്ഞ സിനിമയായിരിക്കും എന്ന സൂചന നൽകുന്നതാണ്. ട്രെയിലറിലെ അരിവാളുകളും പിടിച്ചുള്ള ഒരു സംഘട്ടന രംഗം ഇതിന് തെളിവാണ്.
also read:'ലിയോ' സംവിധായകൻ ലോകേഷ് കനകരാജിൻ്റെ ജന്മദിനത്തിൽ ആശംസയറിയിച്ച് സഞ്ജയ് ദത്ത്
നാനിയോട് ചെറുത്തു നിൽക്കാൻ കെൽപ്പുള്ള ഒരു കഥാപാത്രം: പിന്നീട് ട്രെയിലർ മുന്നോട്ടു പോകുമ്പോളാണ് ഷൈനിൻ്റെ കഥാപാത്രം കയറി വരുന്നത്. നാനിയോട് ചെറുത്തു നിൽക്കാൻ കെൽപ്പുള്ള ഒരു കഥാപാത്രമായാണ് സിനിമയിൽ ഷൈൻ ടോം ചാക്കോ എത്തുന്നത്. കാഴ്‌ചയിൽ ശാന്തനായ ഷൈനിൻ്റെ കഥാപാത്രം നാനിയിൽ നിന്നും കാണികളുടെ ശ്രദ്ധ തിരിക്കുന്ന ഒന്നാണ്.
മാര്‍ച്ച് 30ന് പാന്‍ ഇന്ത്യന്‍ റിലീസായി തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ദസറ പ്രേക്ഷകരിലേക്ക് എത്തുന്നത്. നേരത്തെ നാനി ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ടീസറിനും പാട്ടുകള്‍ക്കുമെല്ലാം മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
also read:എ ആർ റഹ്‌മാൻ്റെ സംഗീതത്തിൽ വീണ്ടും പാടി മകൻ, ചിമ്പു ചിത്രത്തിലെ ഗാനം പുറത്ത്