Shine Tom Chacko about his personal life: സിനിമയ്‌ക്ക് വേണ്ടി താന്‍ സ്വന്തം വീട്ടുകാരെ പോലും മറന്ന് ജീവിക്കുകയാണെന്ന് ഷൈന്‍ ടോം ചാക്കോ. സിനിമ അല്ലാതെ ഒന്നും തന്നെ ജീവിതത്തില്‍ നടക്കുന്നില്ലെന്നും അതുകൊണ്ടാണ് വിവാഹ ബന്ധം ഉള്‍പ്പടെയുള്ളവ കാത്തുസൂക്ഷിക്കാന്‍ കഴിയാതെ പോയതെന്നും ഷൈന്‍ പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സ്വന്തം കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിലും താന്‍ പരാജയമാണെന്നും, അത് ക്യാമറയ്‌ക്ക് മുന്നില്‍ സന്തോഷത്തോടെ നില്‍ക്കാന്‍ വേണ്ടിയാണെന്നും ഷൈന്‍ വിശദീകരിക്കുന്നുണ്ട്. 'സിനിമ ഇഷ്‌ടപ്പെടുന്നവര്‍ക്ക് അത് ചെയ്യാന്‍ വളരെ എളുപ്പമാണ്. ഇഷ്‌ടമുള്ള പണി ചെയ്‌ത്, കോടിക്കണക്കിന് പണം കിട്ടുന്നത് നല്ലതല്ലേ. ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി ചിലപ്പോള്‍ മറ്റുള്ളവരുടെ ശൈലി പിന്തുടരാറുണ്ട്.
Shine Tom Chacko about his career: ഇല്ലത്തെ സംസാര ശൈലി ഇടയ്‌ക്കിടെ കയറി വരാറുണ്ട്. ഒരു കാര്യം സീരിയസായി അവതരിപ്പിക്കുകയും വേണം എന്നാല്‍ ഹാസ്യമായി തോന്നുകയും വേണം എന്നുള്ളപ്പോഴാണ് അങ്ങനെ ചെയ്യുന്നത്. ക്യാമറയുടെ മുന്നില്‍ ചെയ്യുന്നതിന് മുമ്പ് അത് എവിടെയെങ്കിലും ചെയ്‌തുനോക്കണ്ടേ. ജീവിതത്തില്‍ കാണിക്കുന്നതിന്‍റെ പകുതി മാത്രമേ ക്യാമറ ഓണ്‍ ചെയ്യുമ്പോള്‍ കൊടുക്കാന്‍ പറ്റുകയുള്ളൂ. കുറച്ചുകൂടി ബോധമുള്ള ആളുകള്‍ നിയന്ത്രിക്കുന്നത് കൊണ്ടാണ് സിനിമയില്‍ ബോധത്തോടെ പെരുമാറുന്നത്.