മുംബൈ: ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ കാലൊടിഞ്ഞു. വരാനിരിക്കുന്ന പ്രൈം വീഡിയോ സീരിസായ 'ഇന്ത്യന്‍ പൊലീസ് ഫോഴ്‌സി'ന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന്‍റെ കാലൊടിഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
'റോള്‍ ക്യാമറ, ആക്ഷന്‍, കാലൊടിക്കൂ എന്ന് പറഞ്ഞു. ഞാന്‍ അത് അക്ഷരാര്‍ഥത്തില്‍ അനുസരിച്ചു' എന്ന അടിക്കുറിപ്പോട് കൂടി ഒടിഞ്ഞ കാലുമായി വിക്‌ടറി ചിഹ്നം ഉയര്‍ത്തി വീല്‍ചെയറില്‍ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ആറാഴ്‌ചയോളം വിശ്രമം വേണമെന്നാണ് ഡോക്‌ടര്‍ ശില്‍പ്പയോട് ആവശ്യപ്പെട്ടത്. 'ആറാഴ്‌ചയ്‌ക്ക് ശേഷം ഞാന്‍ തിരിച്ചുവരും, അത് വരെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ ഓര്‍ക്കണമെന്ന്' താരം പറഞ്ഞു.