കേരളം

kerala

ETV Bharat / entertainment

ഐഐഎഫ്എ അവാര്‍ഡില്‍ തിളങ്ങി ഷേര്‍ഷാ; മികച്ച നടന്‍ വിക്കി കൗശല്‍, നടി കൃതി സനം

IIFA Awards 2022: ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ ഐഐഎഫ്എ അവാര്‍ഡില്‍ തിളക്കമായി സിദ്ധര്‍ഥ്‌ മല്‍ഹോത്രയുടെ ഷേര്‍ഷാ. രണ്ട്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡുകള്‍ തിരികെയെത്തുന്നത്‌.

Shershaah leads with top honours  Vicky Kaushal dedicates award to Irrfan  IIFA Awards 2022  Best actors in IIFA Awards  2022 IIFA Awards complete list  ഐഐഎഫ്‌ അവാര്‍ഡില്‍ തിളങ്ങി ഷേര്‍ഷാ  മികച്ച നടന്‍ വിക്കി കൗശല്‍  നടി കൃതി സനം
ഐഐഎഫ്‌ അവാര്‍ഡില്‍ തിളങ്ങി ഷേര്‍ഷാ; മികച്ച നടന്‍ വിക്കി കൗശല്‍, നടി കൃതി സനം

By

Published : Jun 5, 2022, 10:38 AM IST

Shershaah emerged as top winners in IIFA Awards: ഈ വര്‍ഷത്തെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ ഐഐഎഫ്എ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2022 ലെ ഐഐഎഫ്‌എ അവാര്‍ഡില്‍ തിളങ്ങി 'ഷേര്‍ഷാ'. മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച സംഗീതം എന്നിവയുള്‍പ്പെടെ മൂന്ന് പ്രധാന വിഭാഗങ്ങളിലെ മൂന്ന് പുരസ്‌കാരങ്ങളാണ് സിദ്ധാര്‍ഥ്‌ മല്‍ഹോത്ര വേഷമിട്ട വിക്രം ബദ്രയുടെ ജീവിത കഥ പറഞ്ഞ 'ഷേര്‍ഷാ'യ്‌ക്ക്‌ ലഭിച്ചത്‌. മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരവും 'ഷേര്‍ഷാ'യുടെ തിരക്കഥാകൃത്ത് സന്ദീപ്‌ ശ്രീവാസ്‌തവയ്‌ക്ക്‌ ലഭിച്ചു.

Best actors in IIFA Awards: വിക്കി കൗശല്‍ ആണ് മികച്ച നടന്‍. സര്‍ദ്ദാര്‍ ഉദ്ദമിലെ മികച്ച പ്രകടനമാണ് താരത്തിന് മികച്ച നടുനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്‌. കൃതി സനം ആണ് മികച്ച നടിയായി ഐഐഎഫ്‌എ അവാര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. മിമി എന്ന ചിത്രത്തിലെ ഗംഭീര അഭിനയ മികവാണ് താരത്തെ മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കിയത്‌.

2022 IIFA Awards complete list: 2022 ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ ഐഐഎഫ്എ അവാര്‍ഡുകളില്‍ നിന്നുള്ള വിജയികളുടെ പൂര്‍ണമായ പട്ടിക ചുവടെ കൊടുക്കുന്നു.

മികച്ച നടന്‍ (പുരുഷന്‍) - വിക്കി കൗശല്‍ (സര്‍ദ്ദാര്‍ ഉദ്ദം)

മികച്ച നടി (സ്‌ത്രീ) - കൃതി സനം (മിമി)

മികച്ച സംവിധായകന്‍ - വിഷ്‌ണുവർധന്‍ (ഷേര്‍ഷാ)

മികച്ച ചിത്രം - ഷേര്‍ഷാ ( നിര്‍മ്മാതാക്കളായ ഹിറൂ യാഷ്‌ ജോഹര്‍, കരണ്‍ ജോഹര്‍, അപൂര്‍വ മേഹ്‌ത, ഷബ്ബിര്‍ ബോക്‌സ്‌വാല, അജയ്‌ ഷാ, ഹിമാന്‍ഷു ഗാന്ധി)

മികച്ച പിന്നണി ഗായിക- അസീസ്‌ കൗര്‍ (ഗാനം- രാതന്‍ ലംബിയാന്‍, ചിത്രം- ഷേര്‍ഷാ)

മികച്ച പിന്നണി ഗായകന്‍- ജൂബിന്‍ നൗടിയല്‍ (ഗാനം- രാതന്‍ ലംബിയാന്‍, ചിത്രം-ഷേര്‍ഷാ)

മികച്ച ഗാന രചന- കൗസര്‍ മുനീര്‍ (ഗാനം- ലെഹ്രെ ഡോ, ചിത്രം- 83)

മികച്ച സംഗീത സംവിധാനം- എ.ആര്‍ റഹ്മാന്‍ (ചിത്രം- അത്രംഗീ രേ), ജസ്‌ലീന്‍ റോയല്‍, ജാവദ്‌-മൊഹ്‌സിന്‍, വിക്രം മന്ത്രോസ്‌, ബി പ്രാക്‌, ജാനി (ചിത്രം- ഷേര്‍ഷാ)

മികച്ച പുതുമുഖ താരം (പുരുഷന്‍) - അഹന്‍ ഷെട്ടി (ടഡപ്പ്‌)

മികച്ച പുതുമുഖ താരം (സ്‌ത്രീ) - ഷര്‍വാരി വാഗ്‌ (ബണ്ടി ഓര്‍ ബബ്ലി 2)

മികച്ച കഥ (അവലംബനം) - കബീര്‍ ഖാന്‍, സഞ്ജയ്‌ പുരാന്‍ സിംഗ്‌ ചൗഹാന്‍ (83)

മികച്ച കഥ (ഒറിജിനല്‍)- ലുഡോ (അനുരാഗ്‌ ബസു)

മികച്ച സഹ നടന്‍- പങ്കജ്‌ ത്രിപാതി (ലുഡോ)

മികച്ച സഹ നടി- സായ്‌ തംഹന്‍കര്‍ (മിമി)

ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് പുരസ്‌കാര ദാനം നേരിട്ട്‌ കാണാന്‍ അബുദാബിയിലെ ഇത്തിഹാദ്‌ അരീനയില്‍ സന്നിഹിതരായത്‌. സല്‍മാന്‍ ഖാന്‍, അഭിഷേക്‌ ബച്ചന്‍, ഐശ്വര്യ റായ്‌ ബച്ചന്‍, ഷാഹിദ്‌ കപൂര്‍, ടൈഗര്‍ ഷറോഫ്‌, സാറ അലി ഖാന്‍, അനന്യ പാണ്ഡെ, ഷാഹിദ്‌ കപൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സല്‍മാന്‍ ഖാന്‍, റിതേഷ്‌ ദേശ്‌മുഖ്‌, മനിഷ്‌ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രധാന ചടങ്ങുകള്‍ക്ക് ആതിഥേയത്വം വഹിച്ചത്.

കൊവിഡ്‌ മഹാമാരിയെ തുടര്‍ന്ന് രണ്ട്‌ വര്‍ഷമായി ചടങ്ങുകള്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.

Also Read: IPL 2022: അവാർഡുകൾ തൂത്തുവാരി 'ജോസേട്ടൻ', ഉമ്രാന്‍ മാലിക്ക് എമേര്‍ജിംഗ് പ്ലയർ

ABOUT THE AUTHOR

...view details