മുംബൈ: 67-ാമത് ഫിലിംഫെയര്‍ അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. സിദ്ധാർത്ഥ് മൽഹോത്ര നായകനായ 'ഷേർഷാ', രൺവീർ സിംഗിന്‍റെ '83' എന്നി ചിത്രങ്ങളാണ് 67-ാമത് ഫിലിംഫെയർ അവാർഡിലെ ഏറ്റവും മികച്ച നോമിനികൾ. 'ഷേര്‍ഷാ' 19 നോമിനേഷനുകളും '83' പതിനഞ്ച് നോമിനേഷനുകളും നേടി.
തൊട്ടുപിന്നാലെ വിക്കി കൗശൽ നായകനായ 'സർദാർ ഉദം' 13ഉം, തപ്‌സി പന്നുവിന്‍റെ 'രശ്‌മി റോക്കറ്റ്' 11 നോമിനേഷനുകളും നേടി. മുതിര്‍ന്ന താരം സീമ പഹ്വയുടെ ആദ്യ സംവിധാന സംരംഭമായ 'രാംപ്രസാദ് കി തെഹ്‌ര്‍വി'യും മികച്ച സിനിമയുടെ നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഞായറാഴ്‌ച(21.08.2022) നടന്ന വാര്‍ത്ത സമ്മേളത്തില്‍ സംഘാടകര്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു.
അവാര്‍ഡിലേക്കുള്ള നോമിനേഷനുകളുടെ പൂര്‍ണമായ ലിസ്‌റ്റ് നോക്കാം-
മികച്ച സിനിമ
1. ഷേര്‍ഷാ
2. 83
2. സര്‍ദാര്‍ ഉദം
3. രാംപ്രസാദ് കി തെഹ്‌ര്‍വി
മികച്ച സംവിധായകന്‍
1. കബീര്‍ ഖാന്‍ (83)
2. ഷൂജിത് സിര്‍കാര്‍ (സര്‍ദാര്‍ ഉദം)
3. വിഷ്‌ണുവര്‍ധന്‍ (ഷേര്‍ഷാ)
4. ആകര്‍ഷ് ഖുറാന (രശ്‌മി റോക്കറ്റ്)
മികച്ച നടന്‍
1. ധനുഷ് (അത്രംഗീ റേ)
2. രണ്‍ബീര്‍ സിംഗ് (83)
3. സിദ്ധാര്‍ഥ് മല്‍ഹോത്ര (ഷേര്‍ഷാ)
4. വിക്കി കൗശല്‍ (സര്‍ദാര്‍ ഉദം)
മികച്ച നടി
1. കങ്കണ റണാവത്ത് (തലൈവി)
2. തപ്‌സി പന്നു (രശ്‌മി റോക്കറ്റ്)
3. കിയാര അദ്വാനി (ഷേര്‍ഷാ)
4. കൃതി സനോന്‍ (മിമി)
4. പരിനീതി ചോപ്ര (സന്ദീപ് ഓര്‍ പിങ്കി ഫരാര്‍)
5. വിദ്യ ബാലന്‍ (ഷെര്‍ണി)
മികച്ച സഹനടന്‍
1. പങ്കജ് ത്രിപാഠി (മിമി, 83)
2. അഭിഷേക് ബാനര്‍ജി (രശ്‌മി റോക്കറ്റ്)
3. മാനവ് കൗള്‍ (സൈന)
4. പരണ്‍ ബന്ധോപാധ്യായ (ബോബ് ബിശ്വാസ്)
6. രാജ് അര്‍ജുന്‍ (തലെവി)
മികച്ച സഹനടി
1. കീര്‍ത്തി കുല്‍ഹാരി (ദി ഗേള്‍ ഓണ്‍ ദി ട്രെയിന്‍)
2. കൊങ്കണ സെന്‍ ശര്‍മ്മ (രാംപ്രസാദ് കി തെഹ്‌ര്‍വി)
3. മേഘ്‌ന മാലിക് (സൈന)
4. നീന ഗുപ്‌ത (സന്ദീപ് ഔര്‍ പിങ്കി ഫരാര്‍)
5. സായ് തംഹങ്കര്‍ (മിമി)
മികച്ച കഥ
1. ചണ്ഡീഗഢ് കരെ ആഷിഖി - അഭിഷേക് കപൂര്‍, സുപ്രതിക് സെന്‍, തുഷാര്‍ പരന്‍ജാപ്പെ
2. സന്ദീപ് ഓര്‍ പിങ്കി ഫരാര്‍ - ദിബാകര്‍ ബാനര്‍ജി, വരുണ്‍ ഗ്രോവര്‍
3. ഹസീന്‍ ദില്‍റൂബ - കനിക ധില്ലോണ്‍
4. രശ്‌മി റോക്കറ്റ് - നന്ധ പെരിയസാമി
മികച്ച തിരക്കഥ
1. സന്ദീപ് ഓര്‍ പിങ്കി ഫരാര്‍ - ദിബാകര്‍ ബാനര്‍ജി, വരുണ്‍ ഗ്രോവര്‍
2. ഷെര്‍ണി - ആഷ്‌ത തികു
3. രശ്‌മി റോക്കറ്റ് - അനുരുദ്ധ ഗുഹ
4. 83 - കബീര്‍ ഖാന്‍, സഞ്‌ജയ് പുരന്‍സിംഗ് ചൗഹാന്‍, വാസന്‍ ബാല
5. ഷേര്‍ഷാ - സന്ദീപ് ശ്രീവാസ്‌തവ
6. സര്‍ദാര്‍ ഉദം - റിതേഷ് ഷാ, ഷുബെന്ധു ഭട്ടാചാര്യ
മികച്ച സംഗീത ആല്‍ബം
1. എ.ആര്‍ റഹ്മാന്‍ - (അത്രംഗീ റേ, മിമി)
2. അമാല്‍ മാലിക് - സൈന
3. അമിത് ത്രിവേദി - ഹസീന്‍ ദില്‍റൂബ
4. സച്ചിന്‍ ജിഗര്‍ - ചണ്ഡീഗഡ് കരെ ആഷിഖി
5. തനിഷ്‌ക് ബഗ്‌ചി, ബി പ്രാക്, ജാനി, ജസ്ലെന്‍ റോയല്‍, ജാവേദ് മൊഹ്‌സിന്‍, വിക്രം മന്‍ത്രൂസ് (ഷേര്‍ഷാ)
മികച്ച പിന്നണി ഗായകന്‍
1. അരിജിത് സിങ് - ലെഹ്‌റ ദോ (83), റൈത് സര സി (അത്രംഗി റെ)
2. ബി പ്രാക് - മന്‍ ഭാര്യ (ഷേര്‍ഷാ)
3. ദേവേന്ദര്‍പാല്‍ സിങ് - ലക്കീരന്‍ (ഹസീന്‍ ദില്‍റൂബ)
4. ജുബിന്‍ നൗട്ടിയാല്‍ - രാതന്‍ ലംബിയാന്‍ (ഷേര്‍ഷാ)
മികച്ച പിന്നണി ഗായിക
1. അസീസ് കൗര്‍ - ലക്കീരന്‍ (ഹസീന്‍ ദില്‍റൂബ), രാതന്‍ ലംബിയാന്‍ (ഷേര്‍ഷ)
2. നേഹ കക്കര്‍ - മത്‌ലബി യാരിയന്‍ (ദി ഗേള്‍ ഓണ്‍ ദി ട്രെയിന്‍)
3. പ്രിയ സരയ്യ - കല്ലേ കല്ലേ (ചണ്ഡീഗഢ് കരെ ആഷിഖി)
4. ശ്രേയ ഘോഷാല്‍ - ചക ചക (അത്രംഗീ രേ), പരം സുന്ദരി (മിമി)
രണ്‍വീര്‍ സിംഗ്, അര്‍ജുന്‍ കപൂര്‍, മനീഷ് പോള്‍ എന്നിവര്‍ ചേര്‍ന്നാകും 2022ലെ ഫിലിംഫെയര്‍ അവാര്‍ഡ് ചടങ്ങിന് ആതിഥേയത്വം വഹിക്കുക. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലെക്‌സിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഓഗസ്‌റ്റ് 30നാണ് അവാര്‍ഡ് നിശ. വരുൺ ധവാൻ, വിക്കി കൗശൽ, കിയാര അദ്വാനി, ദിഷ പടാനി തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും അവാർഡ് നിശ സാക്ഷിയാകും. സെപ്‌റ്റംബർ ഒമ്പതിന് കളേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടി, ഫിലിം ഫെയറിന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ആഗോളതലത്തിൽ സംപ്രേക്ഷണം ചെയ്യും.