മുംബൈ: തോര്‍ 'ലവ് ആന്‍റ് തണ്ടര്‍' ചിത്രത്തില്‍ നായകന്‍ ക്രിസ് ഹെംസ്‌വര്‍ത്തിന്‍റെ തോര്‍ കഥാപത്രത്തില്‍ ആകൃഷ്‌ടയായി ഷഹനാസ് കൗര്‍ ഗില്‍. സിനിമയില്‍ തോറിന്‍റെ കാമുകിയായി ജെയ്ൻ ഫോസ്റ്റര്‍ എന്ന വേഷമിട്ട നതാലി പോര്‍ട്ടിന്‍റെ രൂപ സാദൃശ്യം നേടാനായി തന്‍റെ വര്‍ക്ക് ഔട്ടില്‍ മാറ്റങ്ങള്‍ വരുത്തിയ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച് നടിയും മുന്‍ ബിഗ് ബോസ് താരവുമായ ഗില്‍. മാറ്റം വരുത്തിയ പുതിയ വര്‍ക്ക് ഔട്ട് വീഡിയോകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചു.
താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ: "മെയിൻ ചാഹ്തി ഹൂൻ കി തോർ ഇസ്സ് കൗർ പേ ഭി തോഡ ധ്യാന് ദേ! തോ മെയിൻ ഭി നതാലി പോർട്ട്മാൻ ജൈസെ കോയി വർക്ക്ഔട്ട്-ഷുർകൗട്ട് കർ ഹി ലെറ്റി ഹൂൺ. (തോര്‍ ഈ കൗറിന് അല്‍പ്പം ശ്രദ്ധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഞാന്‍ നതാലിയ പോര്‍ട്ടിനെ പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയാണ്.)
തോര്‍ സൂപ്പര്‍ ഹീറോ ഹി നഹി വഹ് തണ്ടര്‍ കാ ഗോഡ് ഭീ ഹേ(തോര്‍ ഒരു സൂപ്പര്‍ ഹീറോ മാത്രമല്ല, ഒരു ഇടിമിന്നല്‍ കൂടിയാണ്) "തൂഫാനി ആക്ഷൻ കർത്താ ഹൈ ഔർ ബഡേ സേ ബഡേ വില്ലൻ-ഓ കി ബട്ടി ഗുൽ കർ ദേതാ ഹേ! ഫിർ! ജിത്‌ന ആത്മവിശ്വാസം വോ അപ്‌നേ ആക്ഷൻ മേ ഹൈ, ഉത്‌നാ ഹായ് ലജ്ജ വോ റൊമാൻസ് മേ ഹൈ. ബസ് ഏക് സ്പാർക്ക് കാ ഇന്റസാർ ഹേ, ബിജിലി തോ മൈനേ ഭീ ഗിരാ ദേനി ഹേ ഫിർ( വില്ലന്‍മാരോട് നന്നായി പെരുതിയ തോര്‍ പ്രണയ രംഗങ്ങളില്‍ അല്‍പം നാണക്കാരനായാണ് പ്രത്യക്ഷപ്പെട്ടതെന്ന് എനിക്ക് തോന്നി. അവന്‍റെ ആക്ഷനില്‍ അവന് നല്ല ആത്മവിശ്വാസമുണ്ട്.)