ബിഗ്‌ബോസ് സീസൺ 13ലൂടെ പ്രേക്ഷക ഹൃദയത്തിലിടം നേടിയ താരം ഷെഹ്‌നാസ് ഗില്ലിന്‍റെ ആരാധകരുമൊത്തുള്ള പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സ്വന്തം ആരാധകരോട് എപ്പോഴും സ്‌നേഹത്തോടെ പെരുമാറുകയും അവരെ പരിഗണിക്കാൻ കഴിയുന്ന സാഹചര്യങ്ങളിൽ ഒരു മടിയും കാണിക്കാത്ത താരം വെള്ളിയാഴ്‌ച ഒരു ഫാഷൻ ഷോയ്‌ക്കായി എത്തിയപ്പോൾ ഒരു ആരാധകന് നൽകിയ സെൽഫിയുടെ വീഡിയോയാണ് പ്രേഷകർ ഏറ്റെടുത്തത്. സൽമാൻ ഖാൻ നായകനായ 'കിസി കാ ഭായ് കിസി കി ജാനി'ലൂടെയാണ് ഷെഹ്‌നാസ് ഗിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
ഫാഷൻ ഷോയ്‌ക്കെത്തിയ ഷെഹ്‌നാസിനൊപ്പം ചിത്രമെടുക്കാൻ ഏറെനേരം കാത്തിരുന്ന ആരാധകനെ ചിത്രമെടുക്കാൻ അനുവദിക്കാൻ താരം സുരക്ഷ ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. ശേഷം, സുരക്ഷ ഗാർഡുകളിൽ ഒരാളാണ് ഷെഹ്‌നാസിനൊപ്പമുള്ള ആരാധകന്‍റെ ചിത്രം ഫോണിൽ പകർത്തിയത്. വളരെ ക്ഷമയോടെ ആരാധകരെ തൃപ്‌തിപ്പെടുത്തിയ ഷെഹ്‌നാസിന്‍റെ പ്രതികരണം താരത്തിന്‍റെ ആരാധകവൃന്ദത്തിന് വലിയ ആവേശമാണ് നല്‍കിയത്.
റാംപിൽ തിളങ്ങി ഷെഹ്‌ന്സ്: താരത്തിനൊപ്പം സെൽഫിയെടുക്കാൻ പ്രയാസപ്പെടുന്ന യുവാവിന്‍റേയും അതിന് അനുവാദം നൽകുന്ന ഷെഹ്‌നാസിന്‍റേയും വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത ഉടൻ തന്നെ നിരവധി ആരാധകരാണ് കമന്‍റുകളുമായി ഒഴുകിയെത്തിയത്. ഷെഹ്‌നാസിന്‍റെ പെരുമാറ്റത്തെ പ്രശംസിച്ചുകൊണ്ടാണ് കൂടുതൽ പേരും കമന്‍റുകൾ എഴുതിയത്. കെൻ ഫേർൺസ് ഡിസൈൻ ചെയ്‌ത പ്രിന്‍റഡ് ഫ്ലോക്കിലാണ് താരം റാംപിലെത്തിയത്. സാജിദ് ഖാന്‍റെ '100 പേർസെന്‍റാണ്' ഷെഹ്‌നാസിന്‍റെ അടുത്ത ചിത്രം.
also read:ഷെഹ്‌നാസ് സന്തോഷത്തോടെ ജീവിക്കണം; ആരാധകരോട് 'സിദ്‌നാസ്' വിളി നിര്‍ത്താന്‍ സല്‍മാന്‍ ഖാന്‍