Kaakipada teaser released: ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. 'കാക്കിപ്പട' ടീസറിലെ വാചകമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 'ഇത് കേരളമാ.. ഇവിടെ ഭരിക്കുന്നത് പൊലീസ് അല്ല, പിണറായി വിജയനാ... പണിയും പോകും അഴിയും എണ്ണേണ്ടി വരും', ഈ സംഭാഷണത്തോട് കൂടി പുറത്തിറങ്ങിയ 'കാക്കിപ്പട' ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
'ഡിലെ ഇന്‍ ജസ്‌റ്റിസ്, ഈസ് ഇന്‍ജസ്‌റ്റിസ്' എന്ന ടാഗ്‌ലൈനോടു കൂടിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള വിഷയമാണ് ചിത്രം പറയുന്നത്. ഒരു ത്രില്ലര്‍ മൂഡിലായാണ് ചിത്രം ഒരുങ്ങുന്നത്.
നിരഞ്ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധിക, സുജിത് ശങ്കര്‍, മണികണ്‌ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക് സിനോക് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യ അനില്‍, ഷിബുലാബാന്‍, പ്രദീപ്, മാലാ പാര്‍വതി തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കും.
എസ്.വി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷെജി വലിയകത്ത് ആണ് നിര്‍മാണം. ഷെബി ചൗഘട്, ഷെജി വലിയകത്ത് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് കൃഷ്‌ണയാണ് ഛായാഗ്രഹണം. ബാബു രത്നം എഡിറ്റിങും നിര്‍വഹിക്കുന്നു. ജാസി ഗിഫ്‌റ്റ് ആണ് സംഗീതം.