കേരളം

kerala

ETV Bharat / entertainment

ഭാവനയുടെ വരവാണ് കാത്തിരിക്കുന്നത്, അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം : ഷറഫുദ്ദീന്‍ - ഷറഫുദ്ദീന്‍

Sharafudheen about Bhavana: ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ഭാവനയുമായുള്ള ഷൂട്ടിങ് അനുഭവം പങ്കുവച്ചിരിക്കുകയാണ് ഷറഫുദ്ദീന്‍

Sharafudheen reveals shooting experience  Sharafudheen about Bhavana  Sharafudheen  Bhavana  ഭാവന  ഷറഫുദ്ദീന്‍  ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്
'ഭാവനയുടെ വരവിനെയാണ് കാത്തിരിക്കുന്നത്, അവര്‍ക്കൊപ്പം ഒന്നിക്കുന്നതില്‍ സന്തോഷം': ഷറഫുദ്ദീന്‍

By

Published : Nov 14, 2022, 9:44 PM IST

ഭാവനയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ചെറിയ ഇടവേളയ്‌ക്ക് ശേഷം ഭാവന മലയാള സിനിമയില്‍ മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. സിനിമയില്‍ ഷറഫുദ്ദീനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ ഭാവനയ്‌ക്കൊപ്പമുള്ള ചിത്രീകരണ അനുഭവം പങ്കുവയ്ക്കുകയാണ് ഷറഫുദ്ദീന്‍. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഭാവന തിരിച്ചെത്തുന്നു എന്നതാണ് താനും നോക്കി കാണുന്നതെന്നും നടന്‍ പറഞ്ഞു. തന്‍റെ മറ്റൊരു പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട്‌ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷറഫുദ്ദീന്‍ ഭാവനയ്‌ക്കൊപ്പമുള്ള അഭിനയ വിശേഷം പങ്കുവച്ചത്.

'ഒരു ചെറിയ സിനിമയാണ് 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ഭാവനയുമായി എനിക്ക് വളരെ നല്ല അനുഭവം ആയിരുന്നു. ചിത്രീകരണ സമയത്ത് ഞങ്ങള്‍ തമ്മില്‍ നല്ല ഇടപെടലായിരുന്നു ഉണ്ടായിരുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ഭാവന ഒരു സിനിമ ചെയ്യുമ്പോള്‍ ഞാനും അതില്‍ ഒരു ഭാഗമാണെന്നത് ഒരുപാട് സന്തോഷം തരുന്നുണ്ട്. ഭാവനയും അത് ചെയ്യാന്‍ തയ്യാറായപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഞാനും ഭാവനയുടെ വരവിനെയാണ് ഈ ചിത്രത്തില്‍ നോക്കിക്കാണുന്നത്' - ഷറഫുദ്ദീന്‍ പറഞ്ഞു.

Also Read:'അവള്‍ ആത്മഹത്യ ചെയ്യാതിരുന്നത്‌ അമ്മയെ ഓര്‍ത്ത്‌, എന്നോടും മഞ്ജുവിനോടും പറഞ്ഞിട്ടുണ്ട്‌': സംയുക്‌ത

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് സിനിമയുടെ രചനയും സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. ഭാവന, ഷറഫുദ്ദീന്‍ എന്നിവരെ കൂടാതെ അശോകന്‍, അനാര്‍ക്കലി നാസര്‍, അഫ്‌സാന ലക്ഷ്‌മി, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ബോണ്‍ഹോമി എന്‍റര്‍ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്‌ദുള്‍ ഖാദര്‍, രാജേഷ് കൃഷ്‌ണ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. അരുണ്‍ റഷ്‌ദി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

ABOUT THE AUTHOR

...view details