കേരളം

kerala

ETV Bharat / entertainment

Shane Nigam Vela New Poster പൊലീസ് കുപ്പായത്തില്‍ ഷെയിനും സണ്ണിയും; വേലയിലെ പുതിയ പോസ്‌റ്റര്‍ പുറത്ത് - ഷെയിന്‍ നിഗം

Shane Nigam new movie : വേലയിലെ പുതിയ പോസ്‌റ്റര്‍ പുറത്ത്‌. പൊലീസ് കുപ്പായത്തില്‍ ടെന്‍ഷന്‍ അടിച്ചിരിക്കുന്ന ഷെയിന്‍ നിഗവും സണ്ണി വെയിനുമാണ് പോസ്‌റ്ററില്‍.

Vela New Poster  Shane Nigam and Sunny Wayne  Shane Nigam  Sunny Wayne  പൊലീസ് കുപ്പായത്തില്‍ ഷെയിനും സണ്ണിയും  വേലയിലെ പുതിയ പോസ്‌റ്റര്‍  വേല  Shane Nigam new movie  ഷെയിന്‍ നിഗം  സണ്ണി വെയിന്‍
Vela New Poster

By ETV Bharat Kerala Team

Published : Oct 20, 2023, 7:10 PM IST

ഷെയിന്‍ നിഗം (Shane Nigam), സണ്ണി വെയിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വേല' (Vela). 'വേല'യിലെ പുതിയ പോസ്‌റ്റര്‍ പുറത്തുവന്നിരിക്കുകയാണ് (Vela New Poster). ഷെയിന്‍ നിഗം തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്‌റ്റര്‍ പങ്കുവച്ചത്.

പൊലീസ് കുപ്പായത്തിലാണ് പുതിയ പോസ്‌റ്ററില്‍ ഷെയിന്‍ നിഗത്തിനെയും സണ്ണി വെയിനെയും കാണാനാവുക. പോസ്‌റ്ററില്‍ ടെന്‍ഷന്‍ അടിച്ചിരിക്കുന്ന ഷെയിന്‍ നിഗം ഒരു വശത്തും, സിഗരറ്റ് കത്തിക്കാന്‍ ശ്രമിക്കുന്ന സണ്ണി വെയ്‌നുമാണ് മറുവശത്ത്.

ഉല്ലാസ് അഗസ്‌റ്റിൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രത്തെയാണ് ഷെയിൻ അവതരിപ്പിക്കുന്നത്. മല്ലികാർജുനൻ എന്ന പൊലീസ് ഓഫിസറുടെ കഥാപാത്രത്തെ സണ്ണി വെയ്‌നും അവതരിപ്പിക്കും. നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്‍, അതിഥി ബാലന്‍ എന്നിവരും 'വേല'യില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇതിനോടകം തന്നെ 'വേല'യുടേതായി പുറത്തിറങ്ങിയ പോസ്‌റ്ററുകളും ഗാനങ്ങളും ട്രെയിലറും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'പാതകള്‍ പലര്‍' എന്ന പ്രണയ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയും പ്രേക്ഷകശ്രദ്ധ നേടിയിരന്നു. ടി സീരീസാണ് സിനിമയുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

Also Read:Shane Nigam starring Vela: പ്രണയിച്ച് ഷെയിന്‍ നിഗം; വേലയിലെ മനോഹര പ്രണയ ഗാനം പുറത്ത്

ശ്യാം ശശി സംവിധാനം ചെയ്‌ത ചിത്രം നവംബര്‍ 10നാണ് തിയേറ്ററുകളില്‍ എത്തുക. ദുൽഖർ സൽമാന്‍റെ വേഫേറർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. സിൻസിൽ സെല്ലുലോയിഡിന്‍റെ ബാനറിൽ എസ് ജോർജ് ആണ് നിര്‍മാണം. ബാദുഷ പ്രൊഡക്ഷൻസ്‌ സഹ നിര്‍മാണവും നിര്‍വഹിക്കുന്നു. എം സജാസിന്‍റേതാണ് തിരക്കഥ. സുരേഷ് രാജൻ- ഛായാഗ്രഹണം. മഹേഷ്‌ ഭുവനേന്ദ്- എഡിറ്റിങ്.

കലാസംവിധാനം - ബിനോയ്‌ തലക്കുളത്തൂർ, മേക്കപ്പ് - അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രഫി - കുമാർ ശാന്തി, സംഘട്ടനം - പി സി സ്‌റ്റണ്ട്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രശാന്ത് ഈഴവൻ, അസിസ്‌റ്റന്‍റ് ഡയറക്ടേഴ്‌സ് - ഷിനോസ്, അദിത്ത് എച്ച് പ്രസാദ്, അഭിലാഷ് പി ബി, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ഔസേപ്പച്ചൻ, എബി ബെന്നി, ലിജു നടേരി, പ്രൊഡക്ഷൻ മാനേജർ - മൻസൂർ, ഡിസൈൻസ് - ടൂണി ജോൺ, സൗണ്ട് ഡിസൈൻ - എം ആർ രാജാകൃഷ്‌ണൻ, പ്രോജക്‌ട് ഡിസൈനർ - ലിബർ ഡേഡ് ഫിലിംസ്, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, സ്‌റ്റിൽസ് - ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി - ഓൾഡ് മോങ്ക്‌സ്, ഡിജിറ്റൽ മാർക്കറ്റിങ് - വിഷ്‌ണു സുഗതൻ, പിആർഒ - പ്രതീഷ് ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:Shane Nigam Vela Trailer 'ഫേക്ക് കോള്‍സിനെ അവോയ്‌ഡ് ചെയ്യുമ്പോള്‍ ജെനുവിന്‍ കോള്‍സിനെ തിരിച്ചറിയാതെ പോകരുത്'; വേല ട്രെയിലര്‍

ABOUT THE AUTHOR

...view details