കേരളം

kerala

'അവനിപ്പോള്‍ എവിടെ പോകണമെങ്കിലും ഞാന്‍ ഇല്ലാതെ പറ്റൂല'; ഹിമാലയത്തില്‍ വച്ച്‌ പ്രണവിനെ കണ്ട കഥ പറഞ്ഞ്‌ ഷെയിന്‍

By

Published : May 29, 2022, 4:10 PM IST

Shane Nigam about Pranav Mohanlal meet: ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് തന്‍റെ ഹിമാലയന്‍ യാത്രയെ കുറിച്ചും യാത്രയിക്കിടെ പ്രണവ്‌ മോഹന്‍ലാലിനെ കണ്ടുമുട്ടിയ കാര്യവും ഷെയിന്‍ യാത്രക്കാരോട്‌ പറയുന്നത്‌.

Ullasam Teaser  Shane Nigam about Pranav Mohanlal meet  Ullasam stars  Ullasam cast and crew  ഹിമാലയത്തില്‍ വച്ച്‌ പ്രണവിനെ കണ്ട കഥ പറഞ്ഞ്‌ ഷെയിന്‍
'അവനിപ്പോള്‍ എവിടെ പോകണമെങ്കിലും ഞാന്‍ ഇല്ലാതെ പറ്റൂല'; ഹിമാലയത്തില്‍ വച്ച്‌ പ്രണവിനെ കണ്ട കഥ പറഞ്ഞ്‌ ഷെയിന്‍

Ullasam Teaser: ഷെയിന്‍ നിഗത്തിനെ നായകനാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഉല്ലാസം'. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. 1.14 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള രസകരമായ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്‌. ട്രെയ്‌ലറില്‍ ഷെയിന്‍ തന്നെയാണ് ഹൈലൈറ്റാകുന്നത്‌.

Shane Nigam about Pranav Mohanlal meet: ബസില്‍ യാത്ര ചെയ്യുന്ന ഷെയിന്‍ തന്‍റെ ഹിമാലയന്‍ യാത്രയെ കുറിച്ചും യാത്രയ്‌ക്കിടെ പ്രണവ്‌ മോഹന്‍ലാലിനെ കണ്ടുമുട്ടിയതും യാത്രക്കാരോട്‌ വിവരക്കുന്നതാണ് ടീസറില്‍ ദൃശ്യമാകുന്നത്‌. ഹിമാലയത്തില്‍ വച്ച് കണ്ടുമുട്ടിയ പ്രണവിന് പിന്നീട് എവിടെ പോകണമെങ്കിലും താന്‍ ഇല്ലാതെ പറ്റില്ലെന്ന്‌ ഷെയിന്‍ ബഡായി പറയുന്നതും ടീസറില്‍ കാണാം.

Ullasam stars: ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിന്‍ നിഗം 'ഉല്ലാസ'ത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും മറ്റും പ്രശസ്‌തയായ പവിത്ര ലക്ഷ്‌മിയാണ് സിനിമയില്‍ പ്രണവിന്‍റെ നായികയായെത്തുന്നത്‌. ബേസില്‍ ജോസഫ്‌, അജു വര്‍ഗീസ്‌, ദീപക്‌ പറമ്പോല്‍, ലിയോണ ലിഷോയ്‌, ജോജി, നയന, അംബിക, അപ്പുക്കുട്ടി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Ullasam cast and crew: സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്‌. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ആണ് സംഗീതം. തെന്നിന്ത്യന്‍ സിനിമകളിലെ പ്രശസ്‌ത നൃത്ത സംവിധായകന്‍ ബാബ ഭാസ്‌കര്‍ നൃത്ത ചുവടുകള്‍ ഒരുക്കിയ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകയും 'ഉല്ലാസ'ത്തിനുണ്ട്‌.

കൈതമറ്റം ബ്രദേഴ്‌സിന്‍റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്‌റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പ്രവീണ്‍ ബാലകൃഷ്‌ണന്‍ ആണ് തിരക്കഥ. 'അരവിന്ദന്‍റെ അതിഥികള്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ്‌ ഫിലിപ്പ് ആണ് ഛായാഗ്രഹണം. ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കും. സമീറ സനീഷ്‌ വസ്‌ത്രാലങ്കാരവും റഷീദ്‌ അഹമ്മദ്‌ മേക്കപ്പും നിര്‍വഹിക്കുന്നു.

Also Read: വരുണിന്‍റെ കാണാതെ പോയ അസ്ഥികൂടവുമായി പ്രണവ് മോഹന്‍ലാല്‍

ABOUT THE AUTHOR

...view details