Ee Raavum song: ഷെയിന്‍ നിഗത്തിനെ നായകനാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഉല്ലാസം'. സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഉല്ലാസത്തിലെ 'ഈ രാവും' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തത്. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍റെ സംഗീതത്തില്‍ അക്‌ബര്‍ ഖാന്‍ ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
Ullasam songs: നേരത്തെ ഉല്ലാസത്തിലെ 'പെണ്ണേ പെണ്ണേ' എന്ന വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമായ 'പെണ്ണേ പെണ്ണേ'യ്‌ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഗാനരംഗത്തില്‍ യാത്രയ്‌ക്കിടെയുള്ള വിവാഹ ആഘോഷത്തില്‍ പങ്കുചേരുന്ന ഷെയിന്‍ നിഗത്തെയും നായികയെയുമാണ് കാണാനാവുക.
Ullasam trailer: പാട്ടിന് പുറമെ സിനിമയുടെ ടീസറും ട്രെയ്‌ലറും നേരത്തെ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്‍റെതായി ഇതുവരെ വന്ന ടീസറും, ട്രെയിലറും, ഗാനവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. മനോഹരമായൊരു പ്രണയ കഥയാകും 'ഉല്ലാസം' എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. 'ഉല്ലാസം' ടീസറും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
Ullasam teaser: ബസില്‍ യാത്ര ചെയ്യുന്ന ഷെയിന്‍ തന്‍റെ ഹിമാലയന്‍ യാത്രയെ കുറിച്ചും യാത്രയ്‌ക്കിടെ പ്രണവ് മോഹന്‍ലാലിനെ കണ്ടുമുട്ടിയതും സഹയാത്രികരോട് വിവരിക്കുന്നതാണ് ടീസറില്‍ ദൃശ്യമാകുന്നത്. ഹിമാലയത്തില്‍ വച്ച് കണ്ടുമുട്ടിയ പ്രണവിന് പിന്നീട് എവിടെ പോകണമെങ്കിലും താന്‍ ഇല്ലാതെ പറ്റില്ലെന്ന് ഷെയിന്‍ ബഡായി പറയുന്നതും ടീസറില്‍ കാണാം.