ഷെയ്‌ന്‍ നിഗം Shane Nigam, നീരജ് മാധവ് Neeraj Madhav, ആന്‍റണി വര്‍ഗീസ് Antony Varghese എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് Nahas Hidhayath സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആര്‍ഡിഎക്‌സ്' RDX. പ്രഖ്യാപനം മുതല്‍ ആര്‍ഡിഎക്‌സ് മാധ്യമ ശ്രദ്ധ നേടിയിരുന്നു. 'ആര്‍ഡിഎക്‌സി'ന്‍റെതായി (റോബര്‍ട്ട് ഡോണി സേവ്യര്‍) പുറത്തിറങ്ങിയ തീപാറും ടീസര്‍ RDX teaser ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഷെയ്‌ന്‍ നിഗം, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയവരുടെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് 1.26 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. കമല്‍ ഹാസന്‍റെ 'വിക്രം' Vikram, വിജയ്‌യുടെ 'ബീസ്‌റ്റ്' Beast, യഷിന്‍റെ 'കെജിഎഫ്' KGF എന്നീ സിനിമകള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് Anbariv 'ആര്‍ഡിഎക്‌സി'ന് വേണ്ടിയും ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്‌തിരിക്കുന്നത്.
ഒരു ദിവസം തികയും മുമ്പേ ഒരു മില്യണിലധികം വ്യൂസാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ഫസ്‌റ്റ് ലുക്കും മോഷന്‍ പോസ്‌റ്ററും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നി യുവാക്കളുടെ ജീവിതം വരച്ചു കാട്ടുകയാണ് 'ആര്‍ഡിഎക്‌സി'ല്‍. ഒരു ഫാമിലി ആക്ഷന്‍ ചിത്രമായാണ് 'ആര്‍ഡിഎക്‌സ്' ഒരുക്കിയിരിക്കുന്നത്.
ഓണം റിലീസായി ഓഗസ്‌റ്റ് 25നാണ് ചിത്രം RDX release തിയേറ്ററുകളില്‍ എത്തുന്നത്. മഹിമ നമ്പ്യാര്‍ Mahima Nambiar, ബാബു ആന്‍റണി Babu Antony, ലാല്‍ Lal, ബൈജു, ഐമ റോസ്‌മി സെബാസ്‌റ്റ്യന്‍ Aima Rosmy Sebastian, മാല പാര്‍വതി Maala Parvathi തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്‍റെ Weekend Blockbusters ബാനറില്‍ സോഫിയ പോള്‍ Sophia Paul ആണ് നിര്‍മാണം. അലക്‌സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം. ചമന്‍ ചാക്കോ-എഡിറ്റിങ്. സാം സിഎസ് ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത് ആണ് ഗാനരചന. എംസി വിക്കിയാണ് ഗാനാലാപനം.
പ്രോജക്‌ട് ഡിസൈന്‍ - കെവിന്‍ പോള്‍, സൗണ്ട് ഡിസൈന്‍ - സിങ്ക് സിനിമ, കോസ്‌റ്റ്യൂം - ധന്യ ബാലകൃഷ്‌ണന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, കല - ജോസഫ് നെല്ലിക്കല്‍, കൊറിയോഗ്രഫി - സാന്‍ഡി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവെദ് ചെമ്പു, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - വിശാഖ് ആര്‍ വാരിയര്‍, വിശ്വല്‍ എഫക്‌ട്‌സ് - എഗ്‌വൈറ്റ് വിഎഫ്‌എക്‌സ്, സ്‌റ്റില്‍സ് - സിനത്ത് സേവ്യര്‍, പബ്ലിസിറ്റി ഡിസൈന്‍ - യെല്ലോ ടൂത്ത്‌സ്
Also Read:RDX Motion Poster | ഫാമിലി ആക്ഷന്‍ പവർപാക്ക് 'ആര്‍ഡിഎക്‌സ്' വരുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്ത്