കേരളം

kerala

ETV Bharat / entertainment

പുതിയ അധ്യായത്തിലേക്ക് കടന്ന് ഷംന കാസിം; പ്രിയ വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം - പുതിയ അധ്യായത്തിലേക്ക് കടന്ന് ഷംന

മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്ക് സിനിമയിലാണ് ഷംന തിളങ്ങിയത്. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്ക് പുറമെ ഗ്ലാമറസ് റോളുകളും നടി ചെയ്‌തു.

Shamna Kasim ties the knot with Shanid Asifali  ചിത്രങ്ങള്‍ പങ്കുവച്ച് ഷംന കാസിം  Shamna Kasim wedding  Shamna Kasim engagement  Shamna Kasim wedding note  Shamna Kasim career  Shamna Kasim film entry  Shamna Kasim personal life  Shamna Kasim best movies  ഷംന കാസിം വിവാഹിതയാകുന്നു  പുതിയ അധ്യായത്തിലേക്ക് കടന്ന് ഷംന
പുതിയ അധ്യായത്തിലേക്ക് കടന്ന് ഷംന കാസിം; പ്രിയ വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം

By

Published : Jun 1, 2022, 1:10 PM IST

Shamna Kasim engagement: നടിയും നര്‍ത്തകിയുമായ ഷംന കാസിം വിവാഹിതയാകുന്നു. ജെബിഎസ്‌ ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ്‌ ആസിഫ്‌ അലിയാണ് വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഷംന കാസിം തന്നെയാണ് വിവാഹിതയാകുന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. പ്രിയ വരന്‍റെ ചിത്രങ്ങളും നടി ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

Shamna Kasim wedding note: 'ഇരു കുടുംബാംഗങ്ങളുടെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്‍റെ പുതിയൊരു അധ്യായത്തിലേയ്‌ക്ക് കടക്കുകയാണ്‌' എന്ന കാപ്‌ഷനിലാണ് ഷംന വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നാലെ ഷംനയ്‌ക്ക്‌ ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും രംഗത്തെത്തി. പേളി മാണി, പാരിസ്‌ ലക്ഷ്‌മി, റിമി ടോമി, ലക്ഷ്‌മി നക്ഷത്ര, ശില്‍പ ബാല, പ്രിയങ്ക നായര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരെല്ലാം ഷംനയ്‌ക്ക്‌ വിവാഹാശംസകള്‍ നേര്‍ന്നു.

Shamna Kasim career: റിയാലിറ്റി ഷോയിലൂടെയാണ് ഷംന പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്‌. അഭിനയത്തിന് പുറമെ നൃത്ത രംഗത്തും മോഡലിംഗ്‌ രംഗത്തും സജീവമാണ് നടി. തന്‍റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമായി താരം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്‌.

Shamna Kasim film entry: മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങിയിട്ടുണ്ട് താരം. 2004ല്‍ ഇറങ്ങിയ 'മഞ്ഞു പോലൊരു പെണ്‍കുട്ടി' എന്ന ചിത്രത്തിലൂടെയാണ് ഷംനയുടെ അരങ്ങേറ്റം. 'ശ്രീ മഹാലക്ഷ്‌മി' എന്ന തെലുങ്ക്‌ സിനിമയിലൂടെ അന്യഭാഷയിലും സജീവമായി. 'മുനിയാണ്ടി വിളങ്കിയാല്‍ മൂണ്‍ട്രാമാണ്ട്‌' എന്ന ചിത്രത്തിലൂടെ തമിഴിലും തുടക്കം കുറിച്ചു നടി. 'ജോസഫ്‌' സിനിമയുടെ തമിഴ്‌ റീമേക്കായ 'വിസിത്തിരനിലാണ്‌' ഷംന ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്‌.

Shamna Kasim personal life: സിനിമയില്‍ എത്തിയ ശേഷം മറ്റ് ഭാഷകളില്‍ പൂര്‍ണ എന്ന പേരിലാണ് ഷംന അറിയപ്പെട്ടത്. 2004ല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയ ഷംന നാളിതുവരെ ചെയ്‌തത്‌ അമ്പതിലധികം ചിത്രങ്ങളാണ്. കണ്ണൂരിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനനം. കണ്ണൂരിലെ ഉര്‍സുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലും, സെന്‍റ്‌ തെരേസ ആഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷംന ഇംഗ്ലീഷ്‌ ബിരുദധാരിയാണ്.

Shamna Kasim best movies: 2010 മധ്യകാലഘട്ടങ്ങളിലായി ഷംന നിരവധി ചിത്രങ്ങളില്‍ പ്രേത വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. 'തെലുങ്ക്‌ സിനിമകളിലെ പ്രേത രാജ്‌ഞി' എന്നാണ് ഒരു ദേശീയ മാധ്യമം മുമ്പൊരിക്കല്‍ ഷംനയ്‌ക്ക് തലക്കെട്ട് നല്‍കിയത്‌. 2012ല്‍ പുറത്തിറങ്ങിയ 'അവുനു', 2015ല്‍ പുറത്തിറങ്ങിയ 'അവുനു 2' എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങളിലെ താരത്തിന്‍റെ മികച്ച പ്രകടനത്തിന് നിരൂപക പ്രശംസ ലഭിച്ചു. 'രാജു ഗരി ഗധി' (2015) എന്ന സിനിമയിലെ അഭിനയ മികവും ഷംനയെ പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിച്ചു. ബോക്‌സ്‌ഓഫീസില്‍ സര്‍പ്രൈസ്‌ ഹിറ്റായ 'രാജു ഗരി ഗധു'വും ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരുന്നു.

Also Read: മഞ്ഞയില്‍ മനോഹരിയായി ഷംന കാസിം

ABOUT THE AUTHOR

...view details