Shammy Thilakan not expelled from Amma : താര സംഘടനായ അമ്മയില്‍ നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് ഭാരവാഹികള്‍. ഷമ്മി തിലകന്‍റെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടിയെന്ന് നടന്‍ സിദ്ദിഖ് മാധ്യമങ്ങളോട് വ്യക്തമാക്കി. അമ്മയില്‍ നിന്ന് ഷമ്മിയെ പുറത്താക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് വിശദീകരണം.
AMMA against Shammy Thilakan: പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് അമ്മ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്. വാര്‍ഷിക ജനറല്‍ ബോഡിക്ക് ഒരാളെ പുറത്താക്കാന്‍ അധികാരമില്ലെന്നും അന്തിമ തീരുമാനം എക്സിക്യുട്ടീവ് കമ്മിറ്റിയുടേതാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വിഷയത്തില്‍ നടനെതിരെ നടപടിയെടുക്കാന്‍ നിര്‍വാഹക സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.