കേരളം

kerala

ETV Bharat / entertainment

Shammy Thilakan Emotional Note 'മരണം പോലും കലഹമാക്കി ആഘോഷിച്ച നിഷേധിയായ പോരാളി വീരമൃത്യു അടഞ്ഞിട്ട് 11 വർഷം'; തിലകന്‍റെ ഓര്‍മയില്‍ ഷമ്മി തിലകന്‍ - ഷമ്മി തിലകന്‍

Shammy Thilakan Remembers Thilakan അഭിനയകുലപതി തിലകന്‍റെ ഓര്‍മ ദിനത്തില്‍ ഫേസ്‌ബുക്കിലൂടെ ഹൃദയഭേദകമായ കുറിപ്പുമായി മകന്‍ ഷമ്മി തിലകന്‍..

Remembrance of Thilakan  Thilakan  Shammy Thilakan Remembers Thilakan  Shammy Thilakan emotional note on Thilakan  Shammy Thilakan shares a picture with Thilakan  Shammy Thilakan  Thilakan death anniversary  തിലകന്‍  ഷമ്മി തിലകന്‍  Shammy Thilakan Facebook Post
Shammy Thilakan Emotional Note

By ETV Bharat Kerala Team

Published : Sep 24, 2023, 2:56 PM IST

മഹാനടന്‍ തിലകന്‍റെ ഓര്‍മയില്‍ (Remembrance of Thilakan) മകനും നടനുമായ ഷമ്മി തിലകന്‍ (Shammy Thilakan Remembers Thilakan). തിലകന്‍ ഓര്‍മയായിട്ട് 11 വര്‍ഷങ്ങള്‍ (Thilakan death anniversary) പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് അച്ഛന്‍റെ ഓര്‍മകള്‍ പങ്കുവച്ച് ഷമ്മി തിലകന്‍ രംഗത്തെത്തിയത്. ഫേസ്‌ബുക്കിലൂടെ ഹൃദയഭേദകമായ ഒരു കുറിപ്പാണ് ഷമ്മി തിലകന്‍ (Shammy Thilakan) പങ്കുവച്ചിരിക്കുന്നത്. തിലകനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു ഷമ്മിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് (Shammy Thilakan shares a picture with Thilakan).

ഒരിക്കലും തോൽക്കാത്ത മഹാനടന്മാരുടെ മുൻനിരയിൽ പേര് ചേർത്ത് എഴുതിയിരിക്കുന്ന നടന കുലപതി അരങ്ങൊഴിഞ്ഞിട്ട് പതിനൊന്ന് വർഷം എന്നാണ് ഷമ്മി തിലകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്. കാഴ്‌ചകളെ വലുതാക്കിയതിനും മനുഷ്യരെ തിരിച്ചറിയാൻ സഹായിച്ചതിനും ഒറ്റയ്ക്ക് നിൽക്കാൻ പഠിപ്പിച്ചതിനും അച്ഛനോട് (Thilakan) നന്ദി ഉണ്ടെന്നും ഷമ്മി തിലകന്‍ കുറിച്ചു (Shammy Thilakan emotional note on Thilakan).

Also Read:King of Kotha| 'രാജപിതാവിന്‍റെ അഭിഷേക കർമ്മം പൂർത്തിയായി, കൊത്തയുടെ രാജാവ് രാജകീയമായി വരുന്നു!': കുറിപ്പുമായി ഷമ്മി തിലകന്‍

Shammy Thilakan Facebook Post: 'വർഷം പതിനൊന്ന്. ചില്ലക്ഷരം കൊണ്ടു പോലും കള്ളം പറയാത്ത അഭിനയ സമർപ്പണമായതിനാൽ കാലം നെഞ്ചിലേറ്റി. ഒന്നിലും ഒരിക്കലും തോൽക്കാത്ത മഹാനടന്മാരുടെ മുൻനിരയിൽ തന്നെ പേര് ചേർത്ത് എഴുതിയിരിക്കുന്ന നടന കുലപതി അരങ്ങൊഴിഞ്ഞിട്ട് പതിനൊന്ന് വർഷം..!

കലഹം ജന്മപ്രകൃതമായ.. കലഹിക്കാനുള്ള പഴുതുകളൊന്നും പാഴാക്കാത്ത.. മരണം പോലും കലഹമാക്കി ആഘോഷിച്ച.. തന്നെ തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് 'ജനപക്ഷ പിന്തുണ' എന്ന വജ്രായുധം കൊണ്ട് മധുരമായി പകരം വീട്ടിയ.. നിഷേധിയായ പോരാളി വീരമൃത്യു അടഞ്ഞിട്ട് പതിനൊന്ന് വർഷം..!

Also Read:മമ്മൂട്ടി പിന്തുണച്ചു, മോഹന്‍ലാല്‍ ഒരു കത്തിന് പോലും മറുപടി നല്‍കിയില്ല ; തുറന്നടിച്ച് ഷമ്മി തിലകന്‍

അന്യായം, അധർമ്മം, അക്രമം എന്ന് തോന്നുന്ന എന്തിനെയും, അതിന്‍റെ വരുംവരാഴികകൾ ആലോചിക്കാതെ എതിർക്കുന്ന ഏതൊരുവന്‍റെ ഉള്ളിലും തിലകന്‍റെ ഒരംശം പ്രവർത്തിക്കുന്നുണ്ട് എന്ന് കാരശ്ശേരി മാഷ് ഒരിക്കൽ പറയുകയുണ്ടായി. അതെ..! ജീവിച്ചിരുന്നപ്പോൾ അദ്ദേഹം ഉത്പാദിപ്പിച്ച ഊർജ്ജം മലയാള സംസ്‌കാരം ഉള്ളടത്തോളം കാലം എക്കാലവും ബാക്കിയുണ്ടാവും..!

എന്നിരുന്നാലും.. 'പെറ്റ് കിടക്കുന്ന പുലി' എന്ന് മുഖത്തു നോക്കി വിളിക്കാൻ ചുരുക്കം ചിലർക്കെങ്കിലും മൗനാനുവാദം നൽകി, എന്നെന്നും ആ വാത്സല്യ വിളി ആസ്വദിച്ചിരുന്ന നിഷ്‌കളങ്കനായ തിലകൻ ചേട്ടൻ എന്ന പാലപുരത്ത് കേശവൻ മകൻ സുരേന്ദ്രനാഥ തിലകൻ.. എന്‍റെ അഭിവന്ദ്യ പിതാവ്.. ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം..!

നഷ്‌ടങ്ങളോടും ദുഃഖങ്ങളോടും എപ്പോഴും നന്ദി ഉണ്ട്. കാഴ്‌ചകളെ വലുതാക്കിയതിന്..! മനുഷ്യരെ തിരിച്ചറിയാൻ സഹായിച്ചതിന്..!! ഒറ്റയ്ക്ക് നിൽക്കാൻ പഠിപ്പിച്ചതിന്..!!!' -ഷമ്മി തിലകന്‍ കുറിച്ചു.

Also Read:Shammy Thilakan Apoligizes To Oommen Chandy 'ഉമ്മൻചാണ്ടി സാർ.. മാപ്പ്.. അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിക്കുന്നു': ഷമ്മി തിലകന്‍

ABOUT THE AUTHOR

...view details