കേരളം

kerala

By

Published : May 3, 2022, 4:45 PM IST

ETV Bharat / entertainment

'അമ്മയുടെ പ്രസ്‌താവന പ്രതിച്ഛായ നശിപ്പിക്കണമെന്ന ഗൂഢതാല്‍പര്യം മുന്‍നിര്‍ത്തി' ; ഇടവേള ബാബുവിനെതിരെ ഷമ്മി തിലകന്‍

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍റെ പ്രസ്‌താവനയോട് പ്രതികരിച്ച് ഷമ്മി തിലകന്‍

Shammy Thilakan reaction on amma  vijay babu rape case amma association press release  വിജയ് ബാബു പീഡനാരോപണം അമ്മ അസോസിയേഷൻ  ഷമ്മി തിലകൻ അമ്മയ്‌ക്കെതിരെ പ്രതികരണം  ഇടവേള ബാബു അമ്മ ജനറൽ സെക്രട്ടറി
'അമ്മ'യുടെ പ്രസ്‌താവന പ്രതിച്ഛായ നശിപ്പിക്കണമെന്ന ഗൂഢതാല്‍പര്യം മുന്‍നിര്‍ത്തി; പ്രതികരിച്ച് ഷമ്മി തിലകന്‍

എറണാകുളം : ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനെക്കുറിച്ചുളള താരസംഘടന അമ്മയുടെ വാര്‍ത്താക്കുറിപ്പില്‍ തന്‍റെ പേരും പരാമര്‍ശിച്ചതിന് എതിരെ നടന്‍ ഷമ്മി തിലകന്‍. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പുറത്തിറക്കിയ പ്രസ്‌താവനയ്ക്ക് പിന്നാലെയാണ് നടന്‍ രംഗത്തെത്തിയത്. ഷമ്മി തിലകനെതിരെയുളള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുന്‍പാകെ ഹാജരാകാന്‍ നോട്ടിസ് കൊടുത്തിരുന്നെങ്കിലും അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടതുകൊണ്ട് മെയ് 17ന് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

വസ്‌തുതാവിരുദ്ധമായ പ്രസ്‌താവനയാണിതെന്നാണ് വാര്‍ത്താക്കുറിപ്പിന് പിന്നാലെ ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉള്‍ക്കൊള്ളുന്ന അറിയിപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് നടന്‍ പറയുന്നു. പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതും അതുവഴി എനിക്ക് അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നതുമായ പ്രസ്‌താവന ടിയാന്‍ നടത്തിയത് മനപ്പൂര്‍വം സമൂഹത്തിന്‍റെ മുന്‍പില്‍ തന്‍റെ പ്രതിച്ഛായ നശിപ്പിക്കണമെന്ന ഗൂഢ താല്‍പര്യം മുന്‍നിര്‍ത്തി മാത്രമാണെന്ന് ഷമ്മി തിലകന്‍ കുറിച്ചു.

ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

posh act-2013(പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം സെക്ഷ്വല്‍ ഹരാസ്സ്മെന്‍ഡ് ആക്ട്) പ്രകാരം അമ്മ സംഘടനയില്‍ രൂപീകരിച്ചിട്ടുളള ആഭ്യന്തര പരാതി പരിഹാര സെല്‍(i.c.c) ന്റെ ശുപാര്‍ശ അനുസരിച്ച്, മീറ്റു ആരോപണം നേരിടുന്നതും അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്നതുമായ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗത്തിനെതിരെ കൈക്കൊണ്ട നടപടി സംബന്ധിച്ച് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍...: ഷമ്മി തിലകനെതിരെയുളള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുന്‍പാകെ ഹാജരാക്കുവാനുളള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് മെയ് 17 ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നും കൂടി കുറിച്ചിരിക്കുന്നു.

വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണിത്. ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉള്‍ക്കൊളളുന്ന അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ല, മാത്രമല്ല അച്ചടക്ക സമിതി പരിഗണിച്ചുകൊണ്ടിരിക്കുന്ന എന്റെ വിഷയം മീറ്റൂ ആരോപണത്താല്‍ അറസ്റ്റ് ഭയന്ന് ഒളിവിലുളള എക്സിക്യൂട്ടീവ് അംഗത്തിനെതിരെയുളള i.c.c യുടെ നടപടിയുമായി കൂട്ടിക്കലര്‍ത്തി ജനറല്‍ സെക്രട്ടറി പ്രസ്താവന ഇറക്കിയത് എന്തിന് വേണ്ടിയാണ്..?

പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതും അതുവഴി എനിക്ക് അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നതുമായ ടി പ്രസ്താവന ടിയാന്‍ നടത്തിയത് മനപൂര്‍വ്വമായി സമൂഹത്തിന്റെ മുന്‍പില്‍ എന്റെ പ്രതിച്ഛായ നശിപ്പിക്കണമെന്ന ഗൂഢ താല്‍പര്യം മുന്‍നിര്‍ത്തി മാത്രമാണ്. ഇത്തരം നീചമായ പ്രവൃത്തികള്‍ അമ്മയുടെ സെക്രട്ടറിയായി ഇരുന്ന് ചെയ്യുന്നതും സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതുമായ വിഷയമാണ്. ആയതിനാല്‍ ടി പത്രക്കുറിപ്പില്‍ എന്നെക്കുറിച്ചുളള പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം വസ്തുത പൊതുജനത്തെ ബോധ്യപ്പെടുത്തുന്നതിനും ജനറല്‍ സെക്രട്ടറി തയ്യാറാകണമെന്ന് ഇതിനാല്‍ അറിയിക്കുന്നു.

ABOUT THE AUTHOR

...view details