Mohanlal movie Alone trailer: വളരെ നിഗൂഢതകളും ആകാംക്ഷയും നിറച്ച ട്രെയിലറാണ് 'എലോണിന്‍റേ'തായി പുറത്തിറങ്ങിയത്. പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരുന്ന 'എലോണിന്‍റെ' ട്രെയിലര്‍ ആരാധകര്‍ക്ക് ഒരു പുതുവത്സര സമ്മാനമായിരുന്നു. പ്രേത കഥയാണോ 'എലോണ്‍' പറയുന്നത് എന്ന് സംശയം ജനിപ്പിക്കുന്നതാണ് ട്രെയിലര്‍.
Alone trailer in YouTube trending: സോഷ്യല്‍ മീഡിയയില്‍ ട്രെയിലര്‍ ട്രെന്‍ഡായി. യൂട്യൂബ് ട്രെന്‍ഡിങില്‍ 39ാം സ്ഥാനത്താണ് ട്രെയിലര്‍ ഇടംപിടിച്ചിരിക്കുന്നത്. കൊവിഡ് കാലത്തെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.
സമീകലാക ചിത്രങ്ങളില്‍ നിന്നൊക്കെ വേറിട്ട ഗെറ്റപ്പിലാണ് 'എലോണില്‍' മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാല്‍ ഏക കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. എന്നാള്‍ മോഹന്‍ലാലിനൊപ്പം ശബ്‌ദ സാന്നിധ്യമായി മറ്റ് താരങ്ങളും സിനിമയിലെത്തുന്നുണ്ട്. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, സിദ്ദിഖ്, മല്ലിക സുകുമാരന്‍ തുടങ്ങിയവരുടെ ശബ്‌ദങ്ങളും ട്രെയിലറില്‍ കേള്‍ക്കാം.