കേരളം

kerala

ETV Bharat / entertainment

ദുരൂഹതയും ഭയവും: ഉദ്വേഗഭരിതമായി ഹണ്ട്!, ശ്വാസം അടക്കിപ്പിടിച്ച് പ്രേക്ഷകര്‍ - മെഡിക്കല്‍ ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍

മെഡിക്കല്‍ കാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ഹണ്ടിന്‍റെ ടീസര്‍ പുറത്തിറങ്ങി.

Shaji Kailas Bhavana Hunt Official Teaser  Shaji Kailas Bhavana Hunt  Hunt Official Teaser  Shaji Kailas  Bhavana  ദുരൂഹതയും ഭയവും ഉദ്വേഗഭരിതവുമായി ഹണ്ട്  ശ്വാസം അടക്കിപ്പിടിച്ച് പ്രേക്ഷകര്‍  ഹണ്ട്  ഹണ്ട് ടീസര്‍  ഹണ്ടിന്‍റെ ടീസര്‍ പുറത്തിറങ്ങി  ഹണ്ടിന്‍റെ ടീസര്‍  മെഡിക്കല്‍ ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍  സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലര്‍
ദുരൂഹതയും ഭയവും ഉദ്വേഗഭരിതവുമായി ഹണ്ട്

By

Published : Apr 7, 2023, 1:35 PM IST

ഭാവനയെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹണ്ട്'. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മെഡിക്കല്‍ കാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 'ഹണ്ട്' എന്നാണ് 1.19 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ വ്യക്തമാക്കുന്നത്. ദുരൂഹതയും നിറച്ച് ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

മെഡിക്കല്‍ കാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 'ഹണ്ട്'. ഭാവനയുടെ കഥാപാത്രത്തിലൂടെ കാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളഴിക്കുന്നതാണ് ചിത്ര പശ്ചാത്തലം. സ്‌ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്.

കാമ്പസിലെ പിജി റസിഡന്‍റ് ഡോ.കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഭാവന അവതരിപ്പിക്കുക. കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്‍റെ ചുരുളുകള്‍ അഴിയുന്നതിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെയും പ്രേക്ഷകരെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ചിത്രമായിരിക്കും 'ഹണ്ട്' എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Also Read:അതിജീവനം! തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ ഭാവന; പഞ്ച്‌ ചെയ്‌ത്‌ താരം

നേരത്തെ 'ഹണ്ടി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. നടന്‍ പൃഥ്വിരാജാണ് തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ ഹണ്ട് ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്. വളരെ കൗതുകവും വ്യത്യസ്‌തവുമായിരുന്നു ഫസ്‌റ്റ് ലുക്ക്. ഭാവനയുടെ വേറിട്ട ലുക്കാണ് ഫസ്‌റ്റ് ലുക്കില്‍ കാണാനാവുക.

ചിത്രത്തില്‍ അതിഥി രവിയും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ അജ്‌മല്‍ അമീര്‍, രാഹുല്‍ മാധവ്, രണ്‍ജി പണിക്കര്‍, അനുമോഹന്‍, ചന്തു നാഥ്, ഡെയ്‌ന്‍ ഡേവിഡ്, ജി സുരേഷ് കുമാര്‍, നന്ദു ലാല്‍, ബിജു പപ്പന്‍, വിജയകുമാര്‍, കോട്ടയം നസീര്‍, കൊല്ലം തുളസി, പത്മരാജ് രതീഷ്, സുധി പാലക്കാട്, ദിവ്യ നായര്‍, സോനു തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

ജയലക്ഷ്‌മി ഫിലിംസിന്‍റെ ബാനറില്‍ കെ.രാധാകൃഷ്‌ണനാണ് സിനിമയുടെ നിര്‍മാണം. ഈഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. പാലക്കാടും പരിസരങ്ങളിലുമാണ് ചിത്രീകരണം പൂര്‍ത്തിയാത്തിയത്.

Also Read:'കുടുംബം പോലെയുള്ള സുഹൃത്തുക്കള്‍'; മലയാളത്തിലെ പ്രിയ നടിമാര്‍ ഒന്നിച്ചപ്പോള്‍

നിഖില്‍ ആനന്ദിന്‍റേതാണ് തിരക്കഥ. ജാക്‌സണ്‍ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കും. ഹരി നാരായണന്‍, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ബോബന്‍ കലാസംവിധാനവും പിവി ശങ്കര്‍ മേക്കപ്പും നിര്‍വഹിക്കുന്നു.

'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ആയിരുന്നു ഏറ്റവും ഒടുവില്‍ ഭാവനയുടേതായി തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഈ സിനിമയിലൂടെ ഭാവന വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഒരു പ്രണയ കഥയായിരുന്നു 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ്‌ എഴുതി സംവിധാനം ചെയ്‌ത ചിത്രത്തില്‍ ഭാവനയും ഷറഫുദ്ദീനുമാണ് കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തിയത്. ഭാവനയുടെ സഹോദരന്‍റെ വേഷമാണ് ചിത്രത്തില്‍ ഷറഫുദ്ദീന്. ഭാവന തിരികെ എത്തുന്നതിലും സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ടെന്നാണ് ഷറഫുദ്ദീന്‍ പ്രതികരിച്ചത്.

Also Read :ഷാജി കൈലാസ് - ഭാവന ചിത്രം 'ഹണ്ടി'ന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്ത്

ABOUT THE AUTHOR

...view details