കേരളം

kerala

ETV Bharat / entertainment

'എനിക്ക് അത്രയും പണം സമ്പാദിക്കണം'; ഷാഹിദ് കപൂറും വിജയ്‌ സേതുപതിയും നേര്‍ക്കുനേര്‍ - ഫാര്‍സിയുടെ ട്രെയിലര്‍

ബോളിവുഡ് വെബ്‌ സീരീസ് ഫാര്‍സിയുടെ ട്രെയിലര്‍ പുറത്ത്. വിജയ്‌ സേതുപതിയും ഷാഹിദ് കപൂറും ഒന്നിച്ചെത്തുന്ന സീരീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍..

Shahid Kapoor Vijay Sethupathi starrer Farzi  Farzi trailer out  Farzi trailer  Farzi  Shahid Kapoor  Vijay Sethupathi  ഷാഹിദ് കപൂറും വിജയ്‌ സേതുപതിയും നേര്‍ക്കുനേര്‍  ഷാഹിദ് കപൂറും വിജയ്‌ സേതുപതിയും  ഷാഹിദ് കപൂര്‍  വിജയ്‌ സേതുപതി  ഫാര്‍സിയുടെ ട്രെയിലര്‍  ഫാര്‍സി
ഷാഹിദ് കപൂറും വിജയ്‌ സേതുപതിയും നേര്‍ക്കുനേര്‍

By

Published : Jan 13, 2023, 5:54 PM IST

ബോളിവുഡ് താരം ഷാഹിദ് കപൂറും തെന്നിന്ത്യന്‍ താരം വിജയ്‌ സേതുപതിയും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ബോളിവുഡ് വെബ്‌ സീരീസാണ് 'ഫാര്‍സി'. 'ഫാര്‍സി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. 'ഫാര്‍സി'യില്‍ കള്ളക്കടത്തുകാരനായാണ് ഷാഹിദ് വേഷമിടുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

വിജയ്‌ സേതുപതി പൊലീസ് ഒഫീസറുടെ വേഷത്തിലുമാണ് സീരീസില്‍ പ്രത്യക്ഷപ്പെടുന്നത്. വിജയ്‌ സേതുപതി തന്നെയാണ് സീരീസിനായി ഹിന്ദിയിലും ഡബ്ബ് ചെയ്‌തിരിക്കുന്നത്. ഷാഹിദ് കപൂറും വിജയ്‌ സേതുപതിയും ഇതാദ്യമായി ഒന്നിച്ചെത്തുന്ന വെബ്‌ സീരീസ് കൂടിയാണ് 'ഫാര്‍സി'. ഇരു താരങ്ങളുടെയും ഡിജിറ്റല്‍ അരങ്ങേറ്റം കൂടിയാണ് 'ഫാര്‍സി'.

എട്ട് എപ്പിസോഡുകളിലായാണ് 'ഫാര്‍സി' ഒരുങ്ങുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തിലായി ഒരുങ്ങുന്ന സീരീസില്‍ കെ.കെ മേനോന്‍, റാഷി ഖന്ന, ഭുവന്‍ അരോറ, റെജിന കസാന്ദ്ര തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫെബ്രുവരി 10 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം സ്‌ട്രീമിംഗ് ആരംഭിക്കും.

രാജ് ആന്‍ഡ് ഡികെ എന്നിവര്‍ ചേര്‍ന്നാണ് 'ഫാര്‍സി'യുടെ സംവിധാനം. രാജ് നിധിമൊരു, കൃഷ്‌ണ ഡി.കെ എന്ന കൂട്ടുകെട്ട് രാജ്‌ ആന്‍ഡ് ഡികെ എന്ന പേരിലാണ് സിനിമ ലോകത്ത് അറിയപ്പെടുന്നത്. 'ഫാര്‍സി'ക്ക് പിന്നില്‍ തങ്ങളുടെ വിയര്‍പ്പുണ്ടെന്ന് സംവിധായകര്‍ രാജ് ആന്‍ഡ്‌ ഡികെ പറയുന്നു. 'ദി ഫാമിലി മാന്' ശേഷം ആവേകരവും അതുല്യവുമായ മറ്റൊരു ലോകത്തിലേക്ക് വരാന്‍ ഞങ്ങള്‍ സ്വയം വെല്ലുവിളിച്ചു. ഫെബ്രുവരി 10ന് ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങുന്ന ഈ സീരീസ് എല്ലാവരും കാണുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ല.' -രാജ് ആന്‍ഡ്‌ ഡികെ പറഞ്ഞു.

Also Read:'രണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ മോഹം' ; വിജയ്‌ സേതുപതിയെ വിളിച്ച് ജാന്‍വി കപൂര്‍

ABOUT THE AUTHOR

...view details