Farzi tops trending list of Amazon TV shows online:ബോളിവുഡ് താരം ഷാഹിദ് കപൂറും തെന്നിന്ത്യന്‍ താരം വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള വെബ് സീരീസ് 'ഫര്‍സി'യുടെ റിലീസ് കഴിഞ്ഞിട്ടും 'ഫര്‍സി'യും താരങ്ങളും വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്. ഫര്‍സി ഇപ്പോള്‍ ആമസോണ്‍ ട്രെന്‍ഡിംഗ് ലിസ്‌റ്റിലും ഇടംപിടിച്ചിരിക്കുകയാണ്.
Shahid shared a picture of the trending shows:ഡിജിറ്റല്‍ റിലീസ് കഴിഞ്ഞ് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് വെബ് സീരീസ് ആമസോണ്‍ ടിവി ഷോകളുടെ ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. സംവിധായകരായ രാജും ഡികെയും ചേര്‍ന്ന് സംവിധാനം ചെയ്‌ത വൈബ് സീരീസ് ആമസോണ്‍ ടോപ് ലിസ്‌റ്റില്‍ എത്തിയ വിവരം ഷാഹിദ് കപൂര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് ആരാധകരെ അറിയിച്ചത്. ആമസോണ്‍ ടോപ് ടിവി ഷോ ഓണ്‍ലൈന്‍ പട്ടികയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് താരം പോസ്‌റ്റ് പങ്കുവച്ചത്.
Farzi digital release: ഷാഹിദ് കപൂര്‍ പങ്കുവച്ച സ്‌ക്രീന്‍ ഷോട്ട് പ്രകാരം, ഫെബ്രുവരി 20നാണ് 'ഫര്‍സി' ആമസോണ്‍ ഓണ്‍ലൈന്‍ ഷോകളുടെ പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. മൊത്തത്തിലുള്ള ഓണ്‍ലൈന്‍ എങ്കേജ്മെന്‍റിനെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിര്‍ണ്ണയിച്ചിരിക്കുന്നത്. ഫെബ്രുവരി 10നാണ് 'ഫര്‍സി' ആമസോണ്‍ പ്രൈം റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.
Shahid Kapoor OTT debut with Farzi: 'അങ്ങനെ ഇത് സംഭിച്ചു. ആഗോള തലത്തില്‍ ഫര്‍സി നമ്പര്‍ 1 ആയി.' -ഇപ്രകാരമാണ് സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ഷാഹിദ് കപൂര്‍ കുറിച്ചത്. പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ അഭിനന്ദ സന്ദേശങ്ങളുമായി ആരാധകരും കമന്‍റ് ബോക്‌സില്‍ എത്തി. 'ഫര്‍സി' സീസണ്‍ 2 വേണമെന്ന ആവശ്യവുമായി ഒരുകൂട്ടം ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.