Jersey trailer: ഷാഹിദ് കപൂറിന്‍റെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമാണ് 'ജെഴ്‌സി'. 'ജെഴ്‌സി'യുടെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ഷാഹിദിന്‍റെ കഥാപാത്രത്തിന്‍റെ ക്രിക്കറ്റിലേയ്‌ക്കുള്ള യാത്രയാണ് ദൃശ്യവത്ക്കരിക്കുന്നത്.
അര്‍ജുന്‍ റായ്‌ചന്ദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷാഹിദ് അവതരിപ്പിക്കുന്നത്. ജീവിതത്തില്‍ വിജയം നേടാന്‍ കഴിയാതെ പോയ ഒരു ക്രിക്കറ്ററുടെ വേഷമാണ് സിനിമയില്‍ ഷാഹിദിന്. ഒരു ജെഴ്‌സി വേണമെന്ന മകന്‍റെ ആഗ്രഹം സാധിക്കാന്‍ കഷ്‌ടപ്പെടുന്ന അവസ്ഥയാണ് അര്‍ജുന്‍ റായ്‌ചന്ദിന്.
Jersey cast and crew: മൃണാള്‍ താക്കൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. റോണിത് കംറ, പങ്കജ് കപൂര്‍, ഷരദ് കേല്‍ക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അനില്‍ മെഹ്‌ത ആണ് ഛായാഗ്രഹണം. നവീന്‍ നൂലി എഡിറ്റിങും നിര്‍വഹിക്കും. അനിരുദ്ധ് രവിചന്ദര്‍ ആണ് പശ്ചാത്തല സംഗീതം. ദില്‍ രാജു, എസ് നാഗ വംശി, അമന്‍ ഗില്‍ എന്നിവരാണ് നിര്‍മാണം.