Bollywood celebs will attend SidKiara Wedding: ആരാധകര്‍ കാത്തിരുന്ന ആ വിവാഹം നാളെയാണ് (ഫെബ്രുവരി 6). ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വച്ച് നാളെ വിവാഹിതരാകും. വധൂവരന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് പിന്നാലെ ബോളിവുഡ് താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയ്‌സാല്‍മീറിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്.
Shahid Kapoor and Mira Rajput fly out of Mumbai: കിയാരക്കൊപ്പം 'കബീര്‍ സിങി'ല്‍ അഭിനയിച്ച ഷാഹിദ് കപൂറും കിയാര സിദ്ധാര്‍ഥ് വിവാഹത്തില്‍ പങ്കെടുക്കും. ഇപ്പോഴിതാ വിവാഹത്തിന് ഒരു ദിവസം മുമ്പ് തന്നെ താരം ഭാര്യ മീര രജ്‌പുത്തിനൊപ്പം മുംബൈയിലെ വിമാനത്താവളത്തില്‍ എത്തിയിരിക്കുകയാണ്. മുംബൈയിലെ ഒരു സ്വകാര്യ വിമാനത്താവളത്തില്‍ എത്തിയ ഷാഹിദ് കപൂറിന്‍റെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തി. ഞായറാഴ്‌ച രാവിലെ വിമാനത്താവളത്തിലെത്തിയ താരം പാപ്പരാസികള്‍ക്ക് പുഞ്ചിരി സമ്മാനിച്ച് യാത്ര തിരിച്ചു.
First guests to arrive Jaisalmer for SidKiara wed: ഈ താര വിവാഹത്തില്‍ പങ്കെടുക്കാനായി ആദ്യം എത്തിച്ചേരുന്ന അതിഥികളാകും ഷാഹിദ് കപൂറും ഭാര്യ മീര രജ്‌പുത്തും. സംവിധായകന്‍ കരണ്‍ ജോഹറും ഇന്ന് രാവിലെ മുംബൈ വിമാനത്താവളത്തില്‍ എത്തിയിരുന്നു. കിയാര സിദ്ധാര്‍ഥ് വിവാഹത്തിൽ താൻ പരിപാടി അവതരിപ്പിക്കുമെന്ന് കരൺ ജോഹർ പറഞ്ഞു. വിമാനത്താവളത്തില്‍ വച്ച് തന്നെ പിടികൂടിയ പാപ്പരാസികളോട് അദ്ദേഹം പറഞ്ഞു. കിയാരയുടെയും സിദ്ധാര്‍ഥിന്‍റെയും അടുത്ത സുഹൃത്താണ് കരണ്‍ ജോഹര്‍.