മുംബൈ: ബോളിവുഡ് ആരാധകർ ഏവരും ഒരുപോലെ കാത്തിരിക്കുന്ന ഒന്നാണ് അവരുടെ സ്വന്തം കിങ് ഖാൻ ഷാരൂഖ് ഖാനെ പറ്റിയുള്ള വാർത്തകൾ. സോഷ്യൽ മീഡിയകളിൽ അത്ര സജീവമല്ലാത്ത ഷാരൂഖിൻ്റെ വാർത്തകൾ അത്ര എളുപ്പത്തിൽ ഒന്നും അങ്ങിനെ ആരാധകർക്ക് ലഭിക്കാറും ഇല്ല. ഷാരൂഖിൻ്റെ സിനിമ വാർത്തകളെക്കാൾ താരത്തിൻ്റ സ്വകാര്യ ജീവിത്തത്തെ പറ്റി അറിയാനാണ് ആരാധകർക്ക് പലപ്പോഴും താൽപര്യം. ഇങ്ങനെ കാത്തിരിരുന്നിരുന്ന ഏവർക്കും ഒരു വലിയ സർപ്രൈസുമായാണ് ഷാരൂഖിൻ്റെ ഭാര്യ ഗൗരി ഖാൻ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ എത്തിയത്.
കിങ് ഖാൻ്റെ ഭാര്യയും ഇൻ്റീരിയർ ഡിസൈനറുമായ ഗൗരി: കിങ് ഖാൻ്റെ ഭാര്യയും ഇൻ്റീരിയർ ഡിസൈനറുമായ ഗൗരി ഖാൻ അങ്ങിനെ അധികം ഒന്നും പോസ്റ്റു ചെയ്‌തിട്ടില്ലാത്ത തൻ്റെ കുടുബത്തൊടൊത്തുള്ള ചിത്രമാണ് പങ്കുവച്ചത്. ഷാരൂഖ് ഖാൻ, ഗൗരി, അവരുടെ മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവർ കുടുംബ സഹിതം കറുത്ത വസ്‌ത്രം ധരിച്ചുകൊണ്ട് വളരേ സ്റ്റൈലിഷായി പോസ് ചെയ്യുന്ന ചിത്രമാണ് ഗൗരി തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചത്. ഗൗരിയുടെ കോഫി ടേബിൾ ബുക്കായ 'മൈ ലൈഫ് ഇൻ ഡിസൈൻ' ൽ നിന്നുള്ള ചിത്രങ്ങളിലൊന്നാണ് ഗൗരി ആരാധകർക്കായി പോസ്റ്റു ചെയ്‌തത്.
ഞായറാഴ്ച, ഗൗരി ഖാൻ തങ്ങളുടെ ആരാധകർക്ക് കോഫി ടേബിൾ ബുക്ക് പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഗൗരി തൻ്റെ കുടുംബ ചിത്രം പങ്കുവച്ചത്. ഇതുവരെ ഫോട്ടോകളൊന്നും പുറത്തു വരാത്ത ഷാരൂഖിൻ്റെ മന്നത്ത് വീടിൻ്റെ ഒരു ചെറിയ ഭാഗവും ചിത്രത്തിൽ കാണാൻ സാധിക്കും. ബോളിവുഡിലെ പവർ കപ്പിൾ എന്നറിയപ്പെടുന്ന ദമ്പതികളാണ് ഷാരൂഖും ഗൗരിയും. വിവാഹം കഴിഞ്ഞ് 31 വർഷമായിട്ടും, അവർക്കിടയിലുള്ള സ്നേഹം ഈ ചിത്രത്തിലും വ്യക്തമാണ്. കിങ് ഖാൻ തൻ്റെ മകൻ ആര്യൻ ഖാനൊപ്പം കറുത്ത ജാക്കറ്റും പാൻ്റ്സും ധരിച്ചു കൊണ്ടാണ് ചിത്രത്തിൽ പോസ് ചെയ്യുന്നത്. ഗൗരി കറുത്ത വസ്ത്രത്തിൽ കഴുത്തിൽ ഒരു നെക്ലസ് ധരിച്ച് അതി മനോഹരിയായാണ് ചിത്രത്തിൻ്റെ ശ്രദ്ധാ കേന്ദ്രമാകുന്നത്.