Shah Rukh Khan with fans from Mannat: ജന്മദിനത്തില്‍ ആരാധകര്‍ക്കൊപ്പം സമയം ചിലവിട്ട് ബോളിവുഡ് കിങ് ഖാന്‍. കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍റെ 57-ാം ജന്മദിനമായിരുന്നു. പിറന്നാള്‍ ദിനത്തില്‍ ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരാണ് താരത്തിന് ആശംസകളും പിറന്നാള്‍ സമ്മാനങ്ങളും സര്‍പ്രൈസുകളുമൊക്കെയായി എത്തിയത്.
എല്ലാ വര്‍ഷവും പിറന്നാള്‍ ദിനത്തില്‍ ഷാരൂഖ് തന്‍റെ മുംബൈയിലെ വസതിയായ മന്നത്തിന് മുന്നില്‍ തടിച്ചുകൂടുന്ന ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട്. ഇത്തവണയും പിറന്നാള്‍ ദിനത്തില്‍ തന്‍റെ പ്രിയ ആരാധകരെ കാണുന്ന പതിവ് താരം തെറ്റിച്ചില്ല. താരത്തിന്‍റെ വീടായ മന്നത്തിന്‍റെ ബാല്‍ക്കണയിലെത്തിയാണ് ഷാരൂഖ് ആരാധകരുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയത്.
ആരാധകരുടെ അഭിവാദ്യം സ്വീകരിക്കുന്ന ഷാരൂഖിന്‍റെ വീഡിയോ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണിപ്പോള്‍. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഞാൻ കാണുന്നതു പോലെ സ്‌നേഹക്കടല്‍. അവിടെ ഉണ്ടായിരുന്നതിനും ഈ ദിവസം വളരെ സവിശേഷമാക്കിയതിനും എല്ലാവർക്കും നന്ദി. നിങ്ങള്‍ എല്ലാവരോടും സ്നേഹം മാത്രം' - ഇപ്രകാരം കുറിച്ചു കൊണ്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം താരം ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫിയും പങ്കുവച്ചിരുന്നു. 'സ്‌നേഹ സമുദ്രത്തിന് മുമ്പാകെ ജീവിക്കുന്നത് വളരെ മനോഹരമാണ്. എന്‍റെ ജന്മദിനത്തില്‍ എനിക്ക് ചുറ്റും സ്‌നേഹത്തിന്‍റെ കടല്‍ പരക്കുന്നു. നന്ദി. വളരെ സ്‌പെഷ്യലാക്കിയതിന് നന്ദിയുണ്ടായിരിക്കും. സന്തോഷമാണ്,' കഴിഞ്ഞ ദിവസം ആരാധകര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് താരം കുറിച്ചു.
Also Read:'പത്താന്‍ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ?' ഒപ്പത്തിനൊപ്പം പൊരുതി ഷാരൂഖും ജോണും; ബോള്‍ഡായി ദീപികയും